ഷാർജയിലെ മംസാർ ബീച്ചിൽ മുങ്ങിപ്പോയ രണ്ട് പെൺകുട്ടികളെ രക്ഷിച്ചു; രക്ഷകനെ ആദരിച്ച് അധികൃതർ

ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയാണ് രക്ഷകനെ ആദരിച്ചത്

Update: 2025-10-28 13:04 GMT

ഷാർജ: ഷാർജയിലെ മംസാർ ബീച്ചിൽ മുങ്ങിപ്പോവുകയായിരുന്ന രണ്ട് പെൺകുട്ടികളെ രക്ഷിക്കാൻ സഹായിച്ച ആളെ, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ആദരിച്ചു. സംഭവത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന കുട്ടികളെ ഷാർജ അതോറിറ്റി ഡയറക്ടർ ജനറലും ഡെപ്യൂട്ടിയും ചേർന്ന് ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യസ്ഥിതിയും സുരക്ഷയും ഉറപ്പുവരുത്തി.

കടൽത്തീരങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അടുത്തിടെ ദുബൈ പൊലീസ് തീരദേശത്തെ സുരക്ഷ വർധിപ്പിക്കുന്നതിനായി ബീച്ച് പട്രോളിങ് ശക്തമാക്കിയതായി പ്രഖ്യാപിച്ചിരുന്നു.അതോടൊപ്പം വിദ്യാർഥികൾക്കായി പുതിയ വേനൽക്കാല പരിശീലന പരിപാടികൾ അവതരിപ്പിക്കാനും അധികൃത‍ർ ഒരുങ്ങുകയാണ്. ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് ലൈഫ് ഗാർഡിങിലും രക്ഷാപ്രവർത്തന ഉപകരണങ്ങളിലും പ്രായോഗിക പരിശീലനം ലഭിക്കും. ഇതു കാരണം ചെറുപ്പത്തിലേ തന്നെ കുട്ടികളിൽ സുരക്ഷാ അവബോധം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രധാന പരിപാടികളിൽ ദുബൈയുടെ സമുദ്രമേഖല സുരക്ഷിതമാക്കുന്നതിൽ പങ്കുചേരാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. മറൈൻ റെസ്‌ക്യൂവിൽ പരിശീലനം നേടുന്നതിനും റിപ്പോർട്ടുകൾ കൈകാര്യം ചെയ്യാൻ പഠിക്കുന്നതിനും കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വളണ്ടിയർമാരായി ചേരാവുന്നതാണ്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News