പ്രവാസി നാട്ടിൽ നിര്യാതനായി

നാട്ടിലേക്ക് പോയശേഷം അസുഖ ബാധിതനായിരുന്നു

Update: 2025-06-03 11:49 GMT

ദുബൈ: ദുബൈ ഡിഐപിയിലെ പ്രീമിയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിളിമംഗലം സ്വദേശി പരിയക്കാട് വീട്ടിൽ പ്രതീപ് നാട്ടിൽ നിര്യാതനായി. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയശേഷം അസുഖ ബാധിതനായിരുന്നു.

പ്രവാസി ആയിരിക്കെ കലാ- സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സാംസ്‌കാരിക സംഘടന ഓർമയുടെ അൽഖൂസ് മേഖലയിലെ ഡി ഐ പി 2 യൂണിറ്റ് അംഗമായിരുന്നു. നിര്യാണത്തിൽ ഓർമ അനുശോചിച്ചു. ഭാര്യ: പ്രതിത. മക്കൾ: വൈഷ്ണവ (ആറു വയസ്സ്), വൈദേഹി (രണ്ടര വയസ്സ്).

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News