യുഎഇ കെഎംസിസി ദേശീയ ജനറൽ സെക്രട്ടറിക്ക് ഗൂഡലൂരിൽ സ്വീകരണം നൽകി

Update: 2023-12-30 07:35 GMT

യുഎഇ കെഎംസിസി ദേശീയ ജനറൽ സെക്രട്ടറി പികെ അൻവർ നഹക്ക് ഐയുഎംഎൽ നീലഗിരി കമ്മിറ്റി ഗൂഡലൂരിൽ സ്വീകരണം നൽകി. 

ഐയുഎംഎൽ ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി അധ്യക്ഷത വഹിച്ച പരിപാടി, ഹനീഫ വട്ടക്കളരി ഉദ്ഘാടനം ചെയ്തു. എസ്.ടി.സി.എച്ച് ജനറൽ കൺവീനർ നൗഫൽ പാതാരി സ്വാഗതം പറഞ്ഞു.

ദുബൈ കെ.എം.സി.സി നീലഗിരി ചാപ്റ്റർ പ്രസിഡണ്ട് മുജീബ് റഹ്മാൻ സാഹിബ് ദുബൈയിലെ പ്രവർത്തനങ്ങളെകുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചു.

സെയ്ത് ഒന്നാം മൈൽ, അബ്ദുൾ മജീദ് സാഹിബ്, സി.എച്ച്.എം ഹനീഫ സാഹിബ്, അലി സാഹിബ് ഉപ്പട്ടി, മുജീബ് മുകളേൽ, യൂസഫ് ഹാജി, കെ.പി. ഫൈസൽ, അൻവർ മടക്കൽ, കെ.എം മുസ്തഫ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ഷാജി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Advertising
Advertising

ചടങ്ങിൽ എസ്ടിഎച്ചിലേക്ക് രോഗികളുടെ സേവനത്തിനായി വീൽചെയർ സംഭാവന ചെയ്തു.

എസ്ടിഎച്ച് വീഡിയോ ഡോക്യുമെന്ററിയുടെ ഫണ്ട് ദുബൈ കെഎംസിസി നീലഗിരി എസ്ടിഎച്ചിന് കൈമാറി. ജിടിഎംഒ യതീംഖാന, എസ്ടിഎച്ച് ചാരിറ്റി ഓഫീസ് എന്നിവയ്‌ക്കൊപ്പം നഹാസാഹിബ് രണ്ടാം മൈലിലെ ഐയുഎംഎൽ ഓഫീസ് സൈറ്റും സന്ദർശിച്ചു. വൈറ്റ് ഗാർഡ് ക്യാപ്റ്റൻമാരായ ഷിഹാബും ത്വൽഹത്തും പരിപാടികൾ ഏകോപിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News