റോഡിലെ തടസങ്ങൾ നീക്കി വൈറലായ പാക് ഡെലിവറി ബോയിക്ക് യുഎഇയുടെ ആദരം

തൊഴിൽമന്ത്രാലയം ക്ഷണിച്ച് വരുത്തി ആദരിച്ചു

Update: 2023-08-11 03:38 GMT

കഴിഞ്ഞദിവസം ദുബൈയിൽ വീശിയടിച്ച കാറ്റിൽ റോഡിലുണ്ടായ തടസങ്ങൾ എടുത്തുമാറ്റിയ ഡെലിവറി ബോയിക്ക് യു എ ഇ സർക്കാറിന്റെ ആദരം. പാകിസ്താൻ സ്വദേശിയായ വഖാസ് സർവാറിനെ യു എ ഇ തൊഴിൽമന്ത്രാലയം പുരസ്കാരം നൽകി ആദരിച്ചു.

കാറ്റിൽ റോഡിലേക്ക് മറിഞ്ഞു വീണ വസ്തുക്കൾ നീക്കം ചെയ്യുന്ന ഡെലവറി ബോയിയുടെ വീഡിയോ വൈറലായിരുന്നു. താനടക്കമുള്ളവർ അപകടത്തിൽ പെടാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അവ നീക്കം ചെയ്യാൻ ആരംഭിച്ചതെന്നും, വഴിയിലെ തടസം നീക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും വഖാസ് പറഞ്ഞു.

ആരോ കെട്ടിടത്തിന് മുകളിൽ നിന്ന് പകർത്തിയ വീഡിയോയാണ് വൈറലായത്. 48 മണിക്കൂർ കഴിഞ്ഞാണ് താൻ വൈറലാണെന്ന വിവരം വഖാസ് തിരിച്ചറിയുന്നത്.

മന്ത്രാലയം ആസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം വഖാസിന് അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പുരസ്കാരങ്ങൾ കൈമാറി. തനിക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് വഖാസ് പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News