സ്‌കൂൾ പാഠ്യപദ്ധതിയിൽ ഹോളോകോസ്റ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ച്​ യു.എ.ഇ

ഇസ്രയേലുമായി ബന്ധം ശക്​തിപ്പെടുത്തിയ അബ്രഹാം കരാറിന്‍റെ തുടർച്ചയെന്ന നിലക്കാണ്​ ഹോളോകാസ്റ്റ്​ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്​

Update: 2023-01-09 18:37 GMT
Editor : ijas | By : Web Desk

അബൂദാബി: 'ഹോളോകോസ്റ്റ്​' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച്​ യു.എ.ഇ. അമേരിക്കയിലെ യു.എ.ഇ എംബസിയാണ്​ ട്വിറ്ററിൽ ഇത്​ സംബന്ധിച്ച വാർത്ത പങ്കുവെച്ചത്​. ഫെഡറൽ നാഷണൽ കൗൺസിൽ പ്രതിനിധി തലവൻ ഡോ.അലി റാശിദ് ​അൽ നുഐമിയെ ഉദ്ധരിച്ചാണ് വാർത്ത.

ഇസ്രയേലുമായി ബന്ധം ശക്​തിപ്പെടുത്തിയ അബ്രഹാം കരാറിന്‍റെ തുടർച്ചയെന്ന നിലക്കാണ്​ ഹോളോകാസ്റ്റ്​ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്​. പ്രൈമറി, സെക്കന്‍ററി ക്ലാസുകളിലാണ്​ രണ്ടാം​ ലോക​യുദ്ധ കാലത്തെ ജൂതകൂട്ടക്കൊല പഠിപ്പിക്കുകയെന്ന്​ ട്വീറ്റിൽ വ്യക്​തമാക്കുന്നു. ജറുസലേമിലെ ഇസ്രയേലിന്‍റെ ഔദ്യോഗിക ഹോളോകാസ്റ്റ് അനുസ്മരണ വേദിയായ യാദ് വാഷെമുമായി സഹകരിച്ചാണ്​ ഇത്​ സംബന്ധിച്ച പഠനങ്ങളുടെ ഉള്ളടക്കം വികസിപ്പിക്കുക.

Advertising
Advertising

ആന്‍റിസെമിറ്റിസം നിരീക്ഷിക്കാനും അതിനെതിരെ പ്രവർത്തിക്കാനുമുള്ള യു.എ.ഇ തീരുമാനത്തെ യു.എസിന്‍റെ പ്രത്യേക ദൂതൻ അംബാസഡർ ഡെബോറ ഇ. ലിപ്‌സ്റ്റാഡ് സ്വാഗതം ചെയ്തു. യു.എ.ഇയുടെ സുപ്രധാന ചുവടുവെപ്പിൽ സന്തോഷമുണ്ടെന്നും ഹോളോകോസ്റ്റ് വിദ്യാഭ്യാസം മനുഷ്യരാശിക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്​തമാക്കി.

Full View

സെപ്​റ്റംബറിൽ ഇ​സ്രയേൽ സന്ദർശിച്ചപ്പോൾ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ് ​ആൽ നഹ്​യാൻ ജറുസലേമിലെ ഹോളോകാസ്റ്റ് മെ​മ്മോറിയൽ യാദ്വാഷെം സന്ദർശിച്ചിരുന്നു. 2020 സെപ്റ്റംബറിലാണ്​ യു.എ.ഇയും ഇസ്രായേലും തമ്മിൽ ചരിത്രപരമായ അബ്രഹാം കരാറിൽ ഒപ്പുവെച്ചത്​.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News