ക്രിപ്​റ്റോ കറൻസി തട്ടിപ്പ്​; നിക്ഷേപകർക്ക്​ മുന്നറിയിപ്പുമായി യുഎഇ​

ഡിജിറ്റർ ഭീഷണികളിൽ നിന്ന്​ ധനകാര്യ മേഖലയെ സംരക്ഷിക്കുന്നതിനും സൈബർ മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നീക്കങ്ങൾ തുടരുകയാണ്​.

Update: 2024-01-12 18:52 GMT

ദുബൈ: ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ്​ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ സർക്കാറിന്‍റെ സൈബർ സുരക്ഷാ സമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാനും നടപടി വേണമെന്നും സൈബർ സുരക്ഷാ സമിതി നിർദേശിച്ചു.

സാമ്പത്തിക നഷ്ടത്തിനപ്പുറം വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം അപകടത്തിലാകുന്ന തലം ക്രിപ്​​റ്റോ തട്ടിപ്പുകൾക്കുണ്ടെന്ന്​ സൈബർ സുരക്ഷാ സമിതി ചെയർമാൻ ഡോ. മുഹമ്മദ്​ ഹമദ്​ അൽ കുവൈത്തി പറഞ്ഞു. അടുത്തിടെ പുറത്തുവന്ന കണക്കുകളും പഠനങ്ങളും ഈ അപകടസാധ്യതകൾ വ്യക്തമാക്കുന്നതായും ഡിജിറ്റൽ കറൻസികളിലെ തട്ടിപ്പുകളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള വർധിച്ച ആശങ്കകളുടെ വെളിച്ചത്തിലാണ് നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

ഡിജിറ്റർ ഭീഷണികളിൽ നിന്ന്​ ധനകാര്യ മേഖലയെ സംരക്ഷിക്കുന്നതിനും സൈബർ മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നീക്കങ്ങൾ തുടരുകയാണ്​. വ്യാജ ഇ-മെയിലുകളിലൂടെയോ ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയോ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ധനകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ്​ ഒരു രീതി. അതോടൊപ്പം ആപ്പുകളോ വെബ്​സൈറ്റുകളോ ഹാക്ക്​ ചെയ്ത്​ ക്രിപ്​റ്റോകറൻസി വാലറ്റുകൾ മോഷ്ടിക്കുന്ന രീതിയുമുണ്ട്​. ക്രിപ്‌റ്റോ കറൻസികൾ പ്രവർത്തിപ്പിക്കുന്നതിലൂടെ നിശ്ചിത ലാഭം വാഗ്ദാനം ചെയ്യുന്നതാണ് ​മറ്റൊരു തട്ടിപ്പ്​ രീതി. ഈ രീതി മുഖേന യഥാർഥത്തിൽ ഉപഭോക്താക്കളുടെ പണം അപഹരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News