യുഎഇ ചാന്ദ്രദൗത്യം2026; റാഷിദ് റോവർ2 വികസനം പൂർത്തിയാക്കി
പ്രഖ്യാപനവുമായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ
Update: 2025-11-04 11:31 GMT
ദുബൈ: യുഎഇയുടെ ചാന്ദ്രദൗത്യം2026 റാഷിദ് റോവർ2-വിന്റെ വികസനം വിജയകരമായി പൂർത്തിയാക്കിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി). യുഎഇയിൽ നടത്തിയ വിപുലമായ പരിസ്ഥിതി, പ്രവർത്തന പരീക്ഷണങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം.
2026ൽ നിശ്ചയിച്ച ചന്ദ്രദൗത്യത്തിന് മുന്നോടിയായി അടുത്തഘട്ട തയ്യാറെടുപ്പുകൾക്ക് റോവർ2 യുഎസിലേക്ക് അയക്കും. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) ഐസിടി ഫണ്ടാണ് യുഎഇയുടെ ചന്ദ്രദൗത്യത്തിന് ധനസഹായം നൽകുന്നത്.