യു.എ.ഇയിലേക്കുള്ള യാത്രയില്‍ അനിശ്ചിതത്വം: എയർലൈനുകൾ ബുക്കിങ് നിർത്തി വെച്ചു

ആശങ്കയില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍

Update: 2021-06-22 18:20 GMT
Editor : ijas

വാക്സിൻ സ്വീകരിച്ചവർക്ക് ബുധനാഴ്ച മുതൽ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു. യാത്രാവിലക്ക് സംബന്ധമായ അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ എയർലൈനുകൾ ബുക്കിങ് നിർത്തി വെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് പുതിയ അറിയിപ്പ് ലഭിക്കാത്തതിനാൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളും നിരാശയിലാണ്. 

ശനിയാഴ്ച്ചയായിരുന്നു യാത്രാനുമതി നല്‍കിയുള്ള ദുബൈ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം വന്നത്. അത് പ്രകാരം നാളെ മുതലാണ് ദുബൈയിലേക്ക് യാത്രക്ക് അനുമതി ലഭിച്ചിരുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പുള്ള ഫലം നെഗറ്റീവ് ആയിരിക്കണം എന്നിവയാണ് യാത്രക്ക് അനുമതി ലഭിക്കാന്‍ വേണ്ട പ്രധാന ഉപാധികള്‍. കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ വേണ്ട സൗകര്യം ഒരുക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

നാളെ യാത്ര ആരംഭിക്കുമെന്നതിന് ഔദ്യോഗികമായ ഒരു പ്രതികരണവും പ്രധാന വിമാനകമ്പനികള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം ആറ് വരെ യാത്രാവിലക്കുള്ളതിനാല്‍ ഒരു വിമാനത്താവളത്തിലേക്കും യാത്രയുണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ മാത്രമാണ് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടുള്ളത്.  

Tags:    

Editor - ijas

contributor

Similar News