ആകാശത്ത് പ്രസവം; മസ്കത്ത്- മുംബൈ എയർ ഇന്ത്യ എക്‌സ്പ്രസിൽ തായ് യുവതിക്ക് സുഖ പ്രസവം

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ, ഐ.എക്സ് 442ൽ വിമാനത്തിലാണ് സംഭവം

Update: 2025-07-24 18:16 GMT
Editor : abs | By : Web Desk

മസ്കത്ത്: മസ്കത്തിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ തായ് യുവതിക്ക് സുഖ പ്രസവം. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ, ഐ.എക്സ് 442ൽ വിമാനത്തിലാണ് സംഭവം. യാത്രക്കിടെ അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടതോടെ എയർലൈനിന്റെ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂവും യാത്രക്കാരിൽ ഉണ്ടായിരുന്ന നഴ്‌സിന്റെയും സഹായത്തോടെ പ്രസവം വിദഗ്ധമായി കൈകാര്യം ചെയ്തു. പൈലറ്റുമാർ ഉടൻ തന്നെ എയർ ടാക്സി കൺട്രോളിനെ അറിയിക്കുകയും മുംബൈയിൽ മുൻഗണനാ ലാൻഡിംഗ് അഭ്യർത്ഥിക്കുകയും ചെയ്തു. അവിടെ അടിയന്തര മെഡിക്കൽ സംഘങ്ങളെയും ആംബുലൻസും സജ്ജമാക്കിയിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടനെ, അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അമ്മയെയും കുഞ്ഞിനെയും നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിനായി മുംബൈയിലെ തായ്‌ലൻഡ് കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News