ലോകത്തെ രണ്ടാമത്തെ ക്ഷയരോഗ വാക്‌സീൻ വികസിപ്പിച്ചെടുക്കാനൊരുങ്ങി ഭാരത് ബയോടെക്ക്

നിലവിൽ ക്ഷയത്തിനായ് ഉപയോഗിക്കുന്നത് 1921ൽ നിർമിച്ച വാക്‌സീൻ

Update: 2024-03-24 15:07 GMT
Editor : ശരത് പി | By : Web Desk
Advertising

ലോകത്തെ 28 ശതമാനം ക്ഷയരോഗ കേസുകളും റിപോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ നിന്നുമാണ്. ക്ഷയത്തിന് നിലവിൽ ഉള്ള ഏക മരുന്ന് 1921ൽ രൂപീകരിച്ച ടി.സി.ബി എന്ന വാക്‌സീൻ ആണ്. എന്നാൽ ടി.സി.ബി വാക്‌സീന് വീണ്ടും ക്ഷയം വരുന്നത് തടയാനുള്ള കഴിവില്ല.

ക്ഷയത്തിനെ പരിപൂർണമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബയോടെക്ക് പുതിയ വാക്‌സീൻ എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. സ്പാനിഷ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോഫാബ്രിയുമായി ചേർന്ന് രൂപീകരിച്ച വാക്‌സീന്റെ പരീക്ഷണത്തിലാണ് ഭാരത് ബയോടെക്ക്. മുതിർന്ന ആളുകളിലാണ് നിലവിൽ വാക്‌സീൻ പരീക്ഷിക്കുന്നത്. മനുഷ്യരിൽ ഉരുത്തിരിഞ്ഞ ക്ഷയ ബാക്റ്റിരിയയുടെ വകഭേദത്തിനെയാണ് മരുന്ന് പ്രതിരോധിക്കുക.

നവജാതശിശുക്കളിൽ ബി.സി.ജി വാക്‌സീനേക്കാൾ ഫലപ്രദവും കൂടുതൽ കാലം നിലനിൽക്കുന്നതുമാവും പുതിയ വാക്‌സീൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മുതിർന്നവരിലേക്ക് കൂടുതൽ സുലഭമായി വാക്‌സീൻ എത്തികുക എന്ന ലക്ഷ്യവുമുണ്ട്.

എം.ടി.ബി.വാക് എന്ന് പേരിട്ട വാക്‌സീന്റെ രോഗപ്രതിരോധ ശേഷി കഴിവും സുരക്ഷയും വിലയിരുത്താനാണ് നിലവിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. എത്രത്തോളം ഫലപ്രദമാണ് വാക്‌സീൻ എന്നതിനായുള്ള പരീക്ഷണം 2025ഓടുകൂടി ആരംഭിക്കും.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News