മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ഇനി ശ്രദ്ധക്കുറവുകളൊന്നുമുണ്ടാകില്ല

നിങ്ങൾ ലോകത്ത് എവിടെ ജീവിച്ചാലും എത്ര തിരക്കിലായാലും കൈയ്യിലുള്ള മൊബൈൽ ഫോണിലുള്ള ആപ്പിലൂടെ മാതാപിതാക്കളുടെ ആരോഗ്യ വിവരങ്ങളെല്ലാം കൺമുന്നിലെത്തും

Update: 2024-01-22 04:47 GMT
Editor : safvan rashid | Byline : Web Desk

‘‘ഉപ്പയുടെ അസുഖം ഇത്രയും സീരിയസ് ആയത് ഞാൻ അറിഞ്ഞില്ലല്ലോ? ഫോൺ വിളിക്കുന്ന സമയത്തൊന്നും അസുഖം ഇത്രത്തോളം സീരിയസ് ആണെന്ന് ആരും പറഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അതിനനുസരിച്ചുള്ള ചികിത്സ നൽകാമായിരുന്നു’’

മാതാപിതാക്കളുടെ അസുഖം മൂർച്ഛിച്ച ശേഷം അല്ലെങ്കിൽ മരണപ്പെടുമ്പോൾ പ്രവാസികളിൽ നിന്നും കേൾക്കുന്ന വാക്കുകളാണിത്. ജീവിതത്തിലെ മരുപ്പച്ചകൾ തേടി ഗൾഫിലേക്കും യൂറോപ്പിലേക്കുമെല്ലാം കുടിയേറിയ മലയാളികൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് മാതാപിതാക്കളുടെ പരിചരണം. പൊതുവേ ഭാര്യയും മക്കളും അടക്കമുള്ളവരുമായാണ് പലരും വിദേശ രാജ്യങ്ങളിൽ കഴിയുന്നത്. പക്ഷേ പ്രായമായ മാതാപിതാക്കൾ നാട്ടിൽ തന്നെയുണ്ടാകും. ഇനി അവരെ വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിചാരിച്ചാലോ?. അതിനും ഒരുപാട് കടമ്പകളുണ്ട്. പ്രായമായവരിൽ പലർക്കും സ്വന്തം മണ്ണ് വിട്ട് പുറത്തേക്ക് പോകാൻ താൽപര്യവുമില്ല. ദൂരദേശങ്ങളിൽ കഴിയുമ്പോൾ അതല്ലെങ്കിൽ എന്നും വീട്ടിലെത്താനാകാതെ വരുമ്പോൾ അവരുടെ കാര്യങ്ങളിലൊന്നും ഒരു വീഴ്ചയും വരുത്താത്ത കരുതൽ മാത്രമാണ് ഇതിനൊരു പരിഹാരം.

Advertising
Advertising

എപ്പോഴും കൈയ്യിലുള്ള മൊബൈലിൽ നമ്മുടെ ഹൃദയത്തിലുള്ളവരുടെ സ്പന്ദനങ്ങൾ കൂടി അറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഒരു വേള നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ... ആ ആഗ്രഹമാണ് ഫെലിക്സ കെയർ സാക്ഷാത്കരിക്കുന്നത്. കുട്ടിക്കാലം പോലെ ഏറെ പരിചരണം വേണ്ട കാലമാണ് വാർധക്യവും. ശാരീരിക ആരോഗ്യത്തിലും മാനസിക ആരോഗ്യത്തിലും ഒരുപോലെ ശ്രദ്ധ വേണ്ട സമയം. എല്ലാമെല്ലാമായ മാതാപിതാക്കൾക്ക് പരിചരണം ഏറ്റവും ആവശ്യമായ സമയത്ത് ജീവിത സാഹചര്യങ്ങളാൽ കൂടെ നിൽക്കാൻ കഴിയാത്തവർക്ക് ഈ ആപ്പ് ഏറെ ഉപകാര പ്രദമാകും.

നിങ്ങൾ ലോകത്ത് എവിടെ ജീവിച്ചാലും എത്ര തിരക്കിലായാലും കൈയ്യിലുള്ള മൊബൈൽ ഫോണിലുള്ള ആപ്പിലൂടെ മാതാപിതാക്കളുടെ ആരോഗ്യ വിവരങ്ങളെല്ലാം കൺമുന്നിലെത്തും. ഈ ഒരൊറ്റ ആപ്പിലൂടെ നിങ്ങളുടെ മെഡിക്കൽ റെക്കോർഡുകളെല്ലാം കൃത്യമായ കാലഗണനയിലും ശാസ്ത്രീയമായും സൂക്ഷിക്കാൻ കഴിയും. കൂടാതെ പരിശോധന തീയ്യതി, ടെസ്റ്റുകൾ, സ്കാനുകൾ എന്നിവയുടെല്ലൊം സമയക്രമം നിശ്ചയിക്കാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും സാധിക്കും. ബ്ലഡ് ഷുഗർ, രക്ത സമ്മർദ്ദം, തൈറോയ്ഡ്, പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറെ ഉപകാര പ്രദമാകുന്ന വിധമാണ് ആപ്പിന്റെ രൂപകൽപന. കൂടാതെ ഡയറ്റുകളും ഭക്ഷണക്രമവും ആപ്പിലൂടെ നിയന്ത്രിക്കുകയും ചെയ്യാം.

മരുന്നുകൾ കഴിക്കേണ്ട സമയം, ഭക്ഷണം കഴിക്കേണ്ട സമയം, മറ്റു ചികിത്സകൾ ചെ​യ്യേണ്ട സമയം എന്നിവയെല്ലാം ആപ്പിൽ റിമൈൻഡറായി സെറ്റ് ചെയ്യാം. രോഗികളെ പരിചരിക്കുന്നവർക്ക് അതത് സമയങ്ങളിലെ വിവരങ്ങൾ അപ്ഡേറ്റായി നൽകാനുള്ള സൗകര്യവുമുണ്ട്. ജീവിത സാഹചര്യങ്ങളാൽ ഹോം നഴ്സുമാരെ വെച്ച് മാതാപിതാക്കളെ പരിചരിക്കുന്നവർക്ക് ഈ ആപ്പ് ഏറെ ഉപകാര പ്രദമാകും. രോഗ വിവരങ്ങളും ആരോഗ്യ സ്ഥിതിയും അറിയാനായി നിരന്തരം ഹോം നഴ്സിനെ വിളിച്ച് അന്വേഷിക്കാതെത്തന്നെ അപ്ഡേറ്റായി ആപ്പിലൂടെ അറിയാനാകും. 

www.felixacare.com

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഫെലിക്സ കെയർ ആപ്പ് നിങ്ങൾക്കും ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ 30 ദിവസത്തെ സൗജന്യ ഉപയോഗവും ഓഫർ കൂപ്പണും നിങ്ങൾക്ക് നേടിയെടുക്കാം.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

Byline - Web Desk

contributor

Similar News