പ്രോട്ടീനില്‍ മുട്ടയെക്കാള്‍ മാംസത്തെക്കാള്‍ മുമ്പന്‍, ധൈര്യമായി കഴിക്കാം നിലക്കടല

Update: 2018-05-11 10:08 GMT
Editor : Jaisy
പ്രോട്ടീനില്‍ മുട്ടയെക്കാള്‍ മാംസത്തെക്കാള്‍ മുമ്പന്‍, ധൈര്യമായി കഴിക്കാം നിലക്കടല
Advertising

പച്ചക്കറികളില്‍ സോയാബീന്‍സില്‍ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഉണ്ടാവുക

വിപണിയില്‍ വലിയ വിലയൊന്നുമില്ലെങ്കിലും നിലക്കടലയെ അത്ര നിസ്സാരമായി കാണണ്ട മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്‌. പച്ചക്കറികളില്‍ സോയാബീന്‍സില്‍ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.

വിറ്റാമിന്‍ ഇ യും ചെറിയ തോതില്‍ ബി - ഗ്രൂപ്പ്‌ ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്‌, പൊട്ടാസ്യം, കോപ്പര്‍ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.
നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയില്‍ കുറച്ചു ഉപ്പു ചേര്‍ത്ത്‌ നന്നായി അരച്ചെടുത്താല്‍ ' പീനസ്‌ ബട്ടര്‍ ' തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്‌. നിലക്കടലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ' കപ്പലണ്ടി മിഠായി ' പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രദാനം ചെയ്യും.

ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹ രോഗികള്‍ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാല്‍ പോഷകന്യൂനത ഒഴിവാക്കാം. മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ ഇനാമല്‍ നഷടപ്പെടല്‍ എന്നിവ മാറാന്‍ നിലക്കടല്‍ ഒരു നുള്ള്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.

എന്നാല്‍ ആഹാരശേഷം നിലക്കടല കൊറിക്കുന്നത്‌ പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുന്‍പാണെങ്കില്‍ വിശപ്പ്‌ കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങിനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത്‌ അസിഡിറ്റിക്ക്‌ കാരണമാകും. ആസ്തമ, മഞ്ഞപ്പിത്തം, വായുകോപം എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം ഗുണകരമല്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News