മനുഷ്യമാംസം ഭക്ഷണമാക്കുന്ന ബാക്ടീരിയ; ശരീരത്തില്‍ പ്രവേശിച്ചാല്‍ 4 ദിവസത്തിനുള്ളില്‍ മരണം

Update: 2018-05-27 09:10 GMT
Editor : Alwyn K Jose
മനുഷ്യമാംസം ഭക്ഷണമാക്കുന്ന ബാക്ടീരിയ; ശരീരത്തില്‍ പ്രവേശിച്ചാല്‍ 4 ദിവസത്തിനുള്ളില്‍ മരണം
Advertising

എന്നാല്‍ കടലില്‍ കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണ് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നു പുറത്തുവരുന്നത്

വിദേശികള്‍ക്കിടയില്‍ സമുദ്രസ്‍നാനവും വെയില്‍കായലുമൊക്കെ സര്‍വസാധാരണമാണ്. എന്നാല്‍ കടലില്‍ കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണ് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നു പുറത്തുവരുന്നത്. ഒരു ഹൊറല്‍ ചലച്ചിത്രത്തിന്റെ കഥ പോലെയാണ് സംഭവം.

മേരിലാന്‍ഡിന്റെ കടലോരങ്ങളിലാണ് മാരക ബാക്ടീരിയ മനുഷ്യമാംസത്തിനായി കാത്തിരിക്കുന്നത്. ബാക്ടീരിയ ശരീരത്തിനുള്ളില്‍ പ്രവേശിച്ച ഒരാളുടെ ശരീരം മണിക്കൂറുകള്‍ക്കുള്ളില്‍ വ്രണപ്പെടുകയും നാലു ദിവസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. മൈക്കിള്‍ ഫങ്ക് (67) എന്ന ആളാണ് ബാക്ടീരിയ ബാധിച്ച് മരിച്ചത്. കടല്‍വെള്ളത്തില്‍ കാണപ്പെടുന്ന Vibrio vulnificus എന്ന ബാക്ടീരിയയാണ് മൈക്കിളിനെ ബാധിച്ചത്. ലവണമയമുള്ള മേഖലയിലും കടലിലെ ഉപ്പുവെള്ളത്തിലും കണ്ടുവരുന്ന ബാക്ടീരിയയാണിത്. ശരീരത്തിലെ ചെറിയ മുറിവ് വഴിയും പാകംചെയ്യാത്ത കടല്‍ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതു വഴിയും ഈ മാരക ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം. കടലിലിറങ്ങി നിന്ന് തന്റെ ബോട്ട് വൃത്തിയാക്കുന്നതിനിടെ കാലിലുണ്ടായിരുന്ന ചെറിയ മുറിവിലൂടെയാണ് മൈക്കിളിന്റെ ശരീരത്തില്‍ ബാക്ടീരിയ പ്രവേശിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കടല്‍വെള്ളത്തിന് ചെറുചൂടുള്ള സമയമായ ഒക്ടോബര്‍ മാസമാണ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത്. യുഎസില്‍ പ്രതിവര്‍ഷം ഈ ബാക്ടീരിയ ബാധ 80000 ലധികം പേരില്‍ കണ്ടുവരുന്നുണ്ട്. കുറഞ്ഞത് നൂറു മരണങ്ങളെങ്കിലും റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ടെന്നും പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. മൈക്കിളിന് ബാക്ടീരിയ ബാധയുണ്ടായി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ശരീരം മുഴുവന്‍ വ്രണങ്ങള്‍ കൊണ്ട് നിറഞ്ഞു. വ്രണം ഭേദപ്പെടാതെ ഗുരുതരമായതോടെ മൈക്കിളിന്റെ ഒരു കാല്‍ ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റി. എന്നാല്‍ രക്തത്തില്‍ കലര്‍ന്ന ബാക്ടീരിയ ശരീരം മുഴുവന്‍ പടരുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് മൈക്കലിന്റെ ശരീരം നിറയെ വ്രണങ്ങള്‍ നിറയുകയായിരുന്നു. തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയെങ്കിലും രക്തത്തില്‍ പ്രവേശിച്ച ബാക്ടീരിയ ശരീരമാസകലം പടര്‍ന്നു. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും കാലുകള്‍ക്ക് കടുത്ത വേദനയുമാണ് ബാക്ടീരിയ ശരീരത്തിനുള്ളില്‍ കടന്നാല്‍ ഉടന്‍ അനുഭവപ്പെടുക. സംഭവത്തേക്കുറിച്ച് മേരിലാന്‍ഡ് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News