പ്രളയബാധിത പ്രദേശങ്ങളിൽ പനിയുള്ളവരുടെ ശ്രദ്ധയ്ക്ക്

പ്രളയബാധിതപ്രദേശങ്ങളിലെ പനി ചിലപ്പോൾ മാരകമായേക്കാം. ഈ മരുന്നുകൾ പനിസമയത്തു മാരകമായേക്കാം

Update: 2018-08-29 05:42 GMT

പ്രളയബാധിത പ്രദേശങ്ങളിൽ പനിയുള്ളവര്‍ ഒരിക്കലും സ്വയം ചികിത്സ അരുതെന്ന് ഡോ. വീണ ജെ.എസ്. പ്രത്യേകിച്ചും ആര്‍ത്തവമുള്ള സ്ത്രീകള്‍ യാതൊരു കാരണവശാലും സ്വയം ചികിത്സ, ഹോമിയോ മറു-മറ്റു നാടൻ ചികിത്സകൾ എന്നിവക്ക് പിന്നാലെ പോകരുതെന്നും വീണയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രളയബാധിത പ്രദേശങ്ങളിൽ പനിയുള്ളവരുടെ ശ്രദ്ധയ്ക്ക്‌. പ്രത്യേകിച്ചും ആർത്തവമുള്ള സ്ത്രീകളുടെ ശ്രദ്ധയിലേക്ക്. യാതൊരു കാരണവശാലും സ്വയം ചികിത്സ, ഹോമിയോ മറു-മറ്റു നാടൻ ചികിത്സകൾ എന്നിവ അരുത്. ആർത്തവമുള്ള സ്ത്രീകൾ വേദന ഉള്ള പക്ഷം സാധാരണ ആ സമയം കഴിക്കുന്ന ഗുളികകൾ ഇപ്പോൾ കഴിക്കരുത്. പ്രളയബാധിതപ്രദേശങ്ങളിലെ പനി ചിലപ്പോൾ മാരകമായേക്കാം. ഈ മരുന്നുകൾ പനിസമയത്തു മാരകമായേക്കാം. പാരസെറ്റമോൾ ഒഴികെ മറ്റൊരു വേദനാസംഹാരിയും ഈ സമയം ഉപയോഗിക്കാതിരിക്കുക. പാരസെറ്റമോൾ ആണെങ്കിൽപോലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. പനിയും ശരീരവേദനയും ഉള്ളവർ നിർബന്ധമായും അടുത്തുള്ള ഗവണ്മെന്റ് ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.

Advertising
Advertising

പ്രളയബാധിതപ്രദേശങ്ങളിൽ പനിയുള്ളവരുടെ ശ്രദ്ധയ്ക്ക്‌. പ്രത്യേകിച്ചും ആർത്തവമുള്ള സ്ത്രീകളുടെ ശ്രദ്ധയിലേക്ക്. യാതൊരു...

Posted by Veena JS on Tuesday, August 28, 2018
Tags:    

Similar News