വീട്ടില്‍ കുട്ടികളുണ്ടോ..എങ്കില്‍ പനികൂര്‍ക്ക നടാന്‍ മറക്കേണ്ട
കര്‍പ്പൂരവല്ലി,കഞ്ഞികൂര്‍ക്ക, നവര എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
പണ്ട് കാലത്ത് പനികൂര്‍ക്ക ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരുന്നു. പ്രത്യേകിച്ചും കുട്ടികളുള്ള വീട്ടില്‍. കാരണം ഔഷധ ഗുണമുള്ളതാണ് പനികൂര്‍ക്കയെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. അതിന്റെ ഗന്ധം ഒന്നു കൊണ്ടു തന്നെ അസുഖം മാറുമെന്ന് തോന്നിപ്പോകും. കര്‍പ്പൂരവല്ലി,കഞ്ഞികൂര്‍ക്ക, നവര എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
കൊച്ചുകുട്ടികളെ പനികൂര്‍ക്കയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിച്ചാല്‍ ഒരു പരിധി വരെ ജലദോഷം പോലുള്ള രോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താം. പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. സ്ഥിരമായി ഉപയോഗിച്ചാല്‍ പനി, ചുമ, കഫക്കെട്ട് എന്നിവ വരുവാനുളള സാദ്ധ്യത കുറയും. കുട്ടികള്‍ക്കുണ്ടാകുന്ന പനി, ചുമ, കഫക്കെട്ട്, നെഞ്ചടപ്പ് ഇതിനെല്ലാം നല്ലാരു പ്രതിവിധിയാണിത്. ഇലയിട്ട് തിളപ്പിച്ച് ആവി കൊണ്ടാല്‍ തൊണ്ട വേദനയും, പനിയും ശമിക്കും.
ചുമയ്ക്കും പനിയ്ക്കും ഇലനീരില്‍ തേനോ കല്‍ക്കണ്ടമോ ചേര്‍ത്ത് നല്കാം. ഇല ഞെരിടി ഉച്ചിയിലും തൊണ്ടയ്ക്കും പുറത്തും നെഞ്ചിലും പുരട്ടുന്നത് നന്ന്. തലയക്ക് തണുപ്പേകാന്‍ എളള് എണ്ണയില്‍ അല്പം പഞ്ചസാരയും പനിക്കൂര്‍ക്കയിലയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ വെച്ച് കുറച്ച് കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതിയാകും.