2018ല്‍ ഗൂഗിളില്‍ തെരഞ്ഞ ആരോഗ്യ കാര്യങ്ങള്‍
നമ്മെ നേരിട്ട് ബാധിക്കുന്നതായതിനാല്‍ തന്നെ, വിശ്വസനീയമല്ലാത്ത ഹെല്‍ത്ത് ടിപ്‌സുകള്‍ നെറ്റ്‌ലോകത്ത് നിന്ന് സ്വീകരിക്കരുതെന്ന് പലരും വ്യക്തമാക്കാറുണ്ട്.
എന്തിനും ഏതിനും ഗൂഗിളില്‍ തെരയുന്നവരാണ് നമ്മള്‍. ആരോഗ്യവുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ അന്വേഷിക്കാറുണ്ട്. നമ്മെ നേരിട്ട് ബാധിക്കുന്നതായതിനാല്‍ തന്നെ, വിശ്വസനീയമല്ലാത്ത ഹെല്‍ത്ത് ടിപ്‌സുകള്‍ നെറ്റ്‌ലോകത്ത് നിന്ന് സ്വീകരിക്കരുതെന്ന് പലരും വ്യക്തമാക്കാറുണ്ട്. എന്നിരുന്നാലും ഈ വര്‍ഷവും ആരോഗ്യവുമായി ബന്ധപ്പെട്ട് പലതും അന്വേഷിച്ചിട്ടുണ്ട്. അത്തരത്തില്‍ മൂന്ന് കാര്യങ്ങളാണ് താഴെ പറയുന്നത്.
കാന്‍സര്‍
2018ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുല്‍ പേര്‍ തെരഞ്ഞത് കാന്‍സറിനെക്കുറിച്ചാണ്. പ്രശസ്തരായ ആളുകള്‍ക്ക് കാന്‍സര്‍ വരുന്നത് മൂലമാവാം ആളുകള്‍ ഇതിനെക്കുറിച്ച് കൂടുതലും അന്വേഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ബോളിവുഡിലെ ഇര്‍ഫാന്‍ ഖാന്‍, സൊണാലി എന്നിവര്‍ക്ക് ഈ വര്‍ഷം വര്‍ഷാം കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.
എ.ഡിഎച്ച്.ഡി
കുട്ടികളെ ബാധിക്കുന്ന പ്രശ്നമാണ് എ.ഡി.എച്ച്.ഡി(Attention Deficit And Hyperactivity Disorder). അതായത് നാഡീവ്യൂഹത്തിലെ വികാസത്തെ ബാധിക്കുന്ന ഒരു തകരാറാണിത്. കുട്ടികളിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ് മുതലായ പെരുമാറ്റ വൈകല്യങ്ങളെ ഒറ്റവാക്കിൽ എഡിഎച്ച്ഡി എന്ന് പറയാം. സ്കൂൾക്കുട്ടികളിൽ പതിനൊന്നിൽ ഒരാൾക്ക് എന്ന കണക്കിൽ എഡിഎച്ച്ഡി സ്ഥീരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയിലാണ് ഇതു സംബന്ധിച്ച് കൂടുതല്‍ ആളുകള്‍ ഗൂഗിളിലൂടെ 2018ല്‍ മനസിലാക്കിയത്.
രക്ത സമ്മര്‍ദ്ദം
ബി.പി അതായത് രക്തസമ്മര്‍ദത്തെക്കുറിച്ചും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളുമാണ് മറ്റൊന്ന്. കേരളത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാൾക്കെങ്കിലും വർധിച്ച രക്തസമ്മർദമുണ്ടെന്നാണ് ഈയിടെ നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിരുന്നു.