സൂക്ഷിക്കുക... ചിലപ്പോള്‍ കാഴ്ച വരെ ഇല്ലാതാക്കും ഈ കോണ്‍ടാക്ട് ലെന്‍സുകള്‍

കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാക്കാനും അന്ധതയ്ക്കും കാരണമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു

Update: 2019-01-10 09:00 GMT

കണ്ണടക്ക് പകരം കോൺടാക്ട് ലെൻസ് ധരിക്കുകയും അത് നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്നവരാണ് പലരും. പക്ഷെ, കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരില്‍ പലരും അത് മാറ്റിവക്കാതെ തന്നെ കിടന്നുറങ്ങാറുണ്ട്. കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാക്കാനും അന്ധതയ്ക്കും കാരണമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

നേത്രപടലത്തിന് അണുബാധ ഉണ്ടാകാൻ കോൺടാക്ട് ലെൻസ് ധരിക്കുന്നതിലെ ഈ അശ്രദ്ധ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നതു മാത്രമല്ല, ചെറുതായി മയങ്ങുന്നതു പോലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ആഴ്ചയിൽ മൂന്നോ നാലോ ദിവസം കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുകയും നീന്തുകയും ചെയ്യുന്നവരുടെ കണ്ണിനു ചുവപ്പു നിറം വരികയും പലപ്പോഴായി കാഴ്ച മങ്ങുകയും ചെയ്യാറുണ്ട്. കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് അപകടകരമാണെന്നും കണ്ണുകൾക്ക് ശരിയായ സംരക്ഷണം നൽകണമെന്നും പഠനം നടത്തിയ ന്യൂമെക്സിക്കോ സർവകലാശാലയിലെ ഗവേഷകരും തെളിവ് സഹിതം വെളിപ്പെടുത്തുന്നു.

Tags:    

Similar News