പ്രകൃതിയിലേക്കിറങ്ങൂ, മാനസികോന്മേഷം നേടൂ

അടച്ചിട്ട മുറികളില്‍ നിന്ന് ഒരു അഞ്ച് മിനിട്ട് പുറത്തിറങ്ങിയാല്‍ പോലും മാനസികാവസ്ഥ മാറുമെന്നാണ് പഠനം പറയുന്നത്

Update: 2019-01-18 08:32 GMT

പ്രകൃതിയിലേക്കിറങ്ങുന്നത് മാനസികോന്മേഷം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍. അടച്ചിട്ട മുറികളില്‍ നിന്ന് ഒരു അഞ്ച് മിനിട്ട് പുറത്തിറങ്ങിയാല്‍ പോലും മാനസികാവസ്ഥ മാറുമെന്നാണ് പഠനം പറയുന്നത്. ദ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

123 യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. വിദ്യാര്‍ഥികളെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിനെ പാര്‍ക്കിലേക്കും രണ്ടാമത്തെ ഗ്രൂപ്പിനെ ജനാലകള്‍ ഇല്ലാത്ത ലബോറട്ടറിയിലേക്കും വിട്ടു. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ക്കിലേക്ക് വിട്ട് വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കണ്ടു.

Advertising
Advertising

അടുത്ത പഠനം കൂടുതല്‍ സമയം പ്രകൃതിയില്‍ ചെലവഴിച്ചാല്‍ കൂടുതല്‍ ഗുണം ഉണ്ടാവുമോ എന്നത് സംബന്ധിച്ചായിരുന്നു. വിദ്യാര്‍ഥികളില്‍ ഒരു ഗ്രൂപ്പിനെ 15 മിനിട്ടും ഒരു ഗ്രൂപ്പിനെ 5 മിനിട്ടും പാര്‍ക്കില്‍ ചെലവഴിക്കാന്‍ വിട്ടു. എന്നാല്‍ കാര്യമായ വ്യത്യാസം കണ്ടെത്താനായില്ല. അതായത് എത്ര സമയം ചെലവഴിക്കുന്നു എന്നതല്ല എത്ര ഭംഗിയുള്ള സ്ഥലത്ത് സമയം ചെലവഴിക്കുന്നുവെന്നതാണ് കാര്യമെന്നാണ് പഠനം പറയുന്നത്.

പച്ചപ്പുള്ള പ്രദേശങ്ങളിലൂടെയുള്ള നടത്തം വ്യക്തികളെ കൂടുതല്‍ സന്തോഷവതികളും സന്തോഷവാന്മാരുമാക്കുമെന്ന് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നു. ബി.എം.സി പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Tags:    

Similar News