കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ കോവിഡ് 19 തിരിച്ചറിയാം
ലക്ഷണങ്ങള്‍ പുറത്തുകാണിക്കാതെ ഒളിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധിച്ചവരാണ് രോഗവ്യാപനത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത്...
കൊറോണ വൈറസിനെതിരായ ലോകത്തിന്റെ പോരാട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെ തിരിച്ചറിയുക എന്നത്. ഇത്തരത്തില്‍ രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തിയിരിക്കുകയാണ് യു.കെയിലെ ഗവേഷകര്‍.
രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പകര്‍ത്താന്‍ കൂടുതല്‍ സാധ്യത. പ്രത്യേകിച്ച് മുന്‍കരുതലുകളോ ക്വാറന്റെയ്ന്‍ നടപടികളോ ചികിത്സയോ തേടാത്ത ഇവര്‍ സ്വാഭാവികമായി സമൂഹത്തില്‍ ഇടപെടുന്നതോടെ രോഗവ്യാപനം കൂടി സംഭവിക്കുകയാണ്. ഒളിച്ചിരിക്കുന്ന രോഗവും പേറി നടക്കുന്ന രോഗികളുടെ എണ്ണം പല പ്രദേശങ്ങളിലും കോവിഡ് 19 ബാധിച്ച രോഗികളുടെ 17 ശതമാനം മുതല്‍ അമ്പത് ശതമാനം വരെയാണെന്നത് കാര്യങ്ങളുടെ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു.
ये à¤à¥€ पà¥�ें- ‘ക്വാറന്റെയ്ന്‍ അല്ലെങ്കില്‍ ജയില്‍’ ആഘോഷിക്കുന്നവരെ ജയിലിലിടണമെന്ന് ഗൗതം ഗംഭീര്‍
ഇത്തരത്തില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ് യു.കെയില്‍ നിന്നുള്ള ഗവേഷകര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
ദക്ഷിണകൊറിയയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 30 ശതമാനം പേരിലും ഈ ലക്ഷണം കണ്ടിരുന്നു. ഇവരില്‍ ഭൂരിഭാഗത്തിനും കാര്യമായ മറ്റു ലക്ഷണങ്ങളില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫി ഒട്ടോറിനോറിഗോളജി(Otorhinolaryngology) പ്രൊഫസര്‍ നിര്‍മ്മല്‍ കുമാറും ബ്രിട്ടീഷ് റൈനോളജിക്കല്‍ സൊസൈറ്റി പ്രൊഫസര്‍ പ്രസിഡന്റ് ക്രാരെ ഹോപ്കിന്‍സും ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഈ വിവരങ്ങളുള്ളത്.
മണവും രുചിയും നഷ്ടപ്പെട്ട കോവിഡ് 19 സ്ഥിരീകരിച്ച രോഗികളില്‍ പലര്‍ക്കും പനി, ജലദോഷം, ചുമ, ശരീരവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിരുന്നില്ല. കൊറോണ വൈറസ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച ഇറാനിലും ഇത്തരം അനോസ്മിയ കേസുകള്‍ കോവിഡ് 19 രോഗികള്‍ക്കിടയില്‍ കൂടിയത് ശ്രദ്ധയില്‍ പെട്ടിരുന്നു.
ये à¤à¥€ पà¥�ें- കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം
യുവജനങ്ങളിലാണ് ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നതും കോവിഡ് 19ന്റെ മറ്റു ലക്ഷണങ്ങള്‍ കാണിക്കാത്തതും. അതുകൊണ്ടുതന്ന മണവും രുചിയും പൊടുന്നനെ നഷ്ടമായാല്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ സന്നദ്ധരാവുകയാണ് വേണ്ടതെന്നും ഇതാണ് രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമെന്നും പ്രൊഫസര്‍ നിര്‍മ്മല്‍ കുമാര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു.