ഉരുളക്കിഴങ്ങ് ശരിക്കും ആരോഗ്യകരമാണോ? എങ്ങനെ കഴിക്കാം

കാർബോഹൈഡ്രേറ്റുകൾ, ഭക്ഷണ നാരുകൾ, ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് ഉരുളക്കിഴങ്ങ്

Update: 2023-07-17 05:40 GMT
Editor : Jaisy Thomas | By : Web Desk

ഉരുളക്കിഴങ്ങ്

Advertising

സാധാരണയായി ഉപയോഗിക്കപ്പെടുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. വറുത്ത പല ഭക്ഷണങ്ങളുടെയും ഭാഗമായതിനാൽ, ഉരുളക്കിഴങ്ങ് ശരീരഭാരം വർധിപ്പിക്കുകയും കൊഴുപ്പ് കൂടുതലുമുള്ളതാണ്. എന്നാല്‍ ഇവ ശരിക്കും ആരോഗ്യകരമാണോ?

കാർബോഹൈഡ്രേറ്റുകൾ, ഭക്ഷണ നാരുകൾ, ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് ഉരുളക്കിഴങ്ങ്. "ഉരുളക്കിഴങ്ങ് കാണുമ്പോൾ ആളുകൾ വറുത്ത ഭക്ഷണവുമായി ബന്ധപ്പെടുത്തുന്നു, ശരീരഭാരം വർധിക്കുന്നു" എന്നതിനാലാണ് ഉരുളക്കിഴങ്ങ് പോഷകാഹാരത്തിന്‍റെ ലോകത്തിലെ വില്ലൻ എന്ന് വിളിക്കപ്പെടുന്നതെന്ന് ആഗ്രയിലെ ഗ്ലോബൽ റെയിൻബോ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ.രേണുക ഡാങ് പറയുന്നു. “ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ ഉയർന്ന പോഷകമൂല്യവുമുണ്ട്. ഏകദേശം 200 മുതൽ 150 ഗ്രാം വരെ ഉരുളക്കിഴങ്ങിൽ 150 കലോറി ഉണ്ടാകും. ഇതിന് കൊഴുപ്പില്ല. ഇതിൽ ധാരാളം ജലാംശം ഉണ്ട്. എന്നാൽ അതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.അതിനാൽ ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ചോറിനൊപ്പം ഉരുളക്കിഴങ്ങ് ചേർത്ത് കഴിക്കുമ്പോൾ അത് ഭക്ഷണത്തെ കാർബോഹൈഡ്രേറ്റിന്‍റെ വലിയ ഒരു സോത്രസ്സാക്കി മാറ്റുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ ഉരുളക്കിഴങ്ങ് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം, അവ വേവിച്ചും മറ്റ് പച്ചക്കറികളും സലാഡുകളൊപ്പം ചേർത്ത് കഴിക്കുന്നതാണ്. ഇതുകൂടാതെ, ഉരുളക്കിഴങ്ങ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിക്കരുത്. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പ്രോട്ടീനുമായി ചേർക്കുമ്പോൾ അവ ഒരുമിച്ച് ദഹിപ്പിക്കാൻ കഴിയില്ല.

എല്ലാ ദിവസവും ചെറിയ ഉരുളക്കിഴങ്ങ് കഴിക്കാവുന്നതാണ്. വറുത്ത ഉരുളക്കിഴങ്ങ് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. പ്രമേഹമുള്ളവർ അല്ലെങ്കിൽ കുറഞ്ഞ കാർബ് ഭക്ഷണക്രമം പോലുള്ള പ്രത്യേക ഭക്ഷണക്രമങ്ങൾ പിന്തുടരുന്ന വ്യക്തികൾക്ക് അന്നജത്തിന്‍റെയും കാർബോഹൈഡ്രേറ്റിന്‍റെയും ഉള്ളടക്കം കാരണം ഉരുളക്കിഴങ്ങ് ഉപഭോഗം നിയന്ത്രിക്കേണ്ടി വന്നേക്കാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News