പ്രമേഹരോഗികൾക്ക് ‍ഡ്രെെ ഫ്രൂട്ട്സ് കഴിക്കാമോ?; കൂടുതലറിയാം...

പ്രമേഹരോഗികൾ രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമികരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം

Update: 2025-10-31 11:19 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. വിട്ടുമാറാത്ത ഈ രോഗം ഇന്ത്യയിൽ വളരെ കൂടുതലാണ്. ശരീരത്തിന്റെ പ്രധാന അവയവങ്ങളെ തകരാറിലാക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതാണിത്. പ്രമേഹരോഗികൾ രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമികരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം.

ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിൽ ഒന്നായി ഡ്രൈ ഫ്രൂട്ട്‌സിനെ കണക്കാക്കുന്നു. അതിന് നല്ല കാരണവുമുണ്ട്. ബദാം, വാൽനട്ട്, കശുവണ്ടി തുടങ്ങിയവയിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജസ്വലമായി നിലനിർത്താനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Advertising
Advertising

എന്നാൽ പ്രമേഹരോഗികൾ ‍ഡ്രെെ ഫ്രൂട്ട്സ് കഴിക്കുന്നതിൽ പ്രശ്നമുണ്ടോ? വെയിലിൽ ഉണക്കുകയോ പഴങ്ങളിൽ നിന്ന് വെള്ളം നീക്കം ചെയ്താണ് ഡ്രൈ ഫ്രൂട്ട്സ് നിർമിക്കുന്നത്. ഈ പ്രക്രിയ പഴങ്ങൾ കേടുകൂടാതിരിക്കാനും കൂടുതൽ നേരം നിലനിൽക്കാനും സഹായിക്കുന്നു. അതുകൊണ്ടാണ് ഡ്രൈ ഫ്രൂട്ട്സിനെ പലപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണമായി കണക്കാക്കുന്നത്.

എന്നിരുന്നാലും, ഓരോ ഗ്രാം ഡ്രെെ ഫ്രൂട്ട്സുകളിലും വളരെ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചില ഡ്രെെ ഫ്രൂട്ട്സുകൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഇത് ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ ഉയർത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് ഡ്രെെ ഫ്രൂട്ട്സുകൾ പോഷകസമൃദ്ധമാണെങ്കിലും അവ ശ്രദ്ധയോടെയും മിതമായും കഴിക്കേണ്ടതും പ്രധാനമാണ്.

അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കിയ ചെറി, ഉണക്കിയ മാമ്പഴം എന്നിവ പ്രമേഹരോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. എന്നാൽ ബദാം വാൾനട്ട്, പിസ്ത, കശുവണ്ടി, നിലക്കടല എന്നിവ കുറച്ച് അളവിൽ മാത്രം കഴിക്കാം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News