കുട്ടികൾക്ക് ക്രീം ബിസ്‌ക്കറ്റ് വാങ്ങി നൽകുന്ന മാതാപിതാക്കളോണോ നിങ്ങള്‍?; മധുരത്തിനപ്പുറം ഒളിഞ്ഞിരിക്കുന്ന അപകടങ്ങളറിയാം...

ബിസ്‌ക്കറ്റിനുള്ളിലെ ക്രീം യഥാർഥ ക്രീമേയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

Update: 2026-03-24 07:44 GMT

ചായയ്ക്കൊപ്പമോ അല്ലെങ്കിൽ വിശക്കുമ്പോൾ ഒരു ലഘുഭക്ഷണമെന്ന നിലയിലോ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ്  ക്രീം ബിസ്‌ക്കറ്റുകൾ. പ്രത്യേകിച്ച് കുട്ടികൾക്ക് ഇതിന്റെ മധുരവും ക്രീമും ഏറെ പ്രിയപ്പെട്ടതാണ്.കുട്ടികള്‍ കരയുന്ന സമയത്ത് അവരുടെ കരച്ചില്‍ മാറ്റോണോ,അല്ലെങ്കില്‍ അവരെ സന്തോഷിപ്പിക്കാനോ ക്രീം ബിസ്കറ്റുകള്‍ വാങ്ങി നല്‍കുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. എന്നാൽ അവരെ സന്തോഷിപ്പിക്കാൻ നമ്മൾ നൽകുന്ന ക്രീം ബിസ്ക്കറ്റുകൾ അവരുടെ ആരോഗ്യത്തിന് വില്ലനാകുന്നുണ്ടോ?.കുട്ടികളിലെ അമിതവണ്ണത്തിനും ദഹനപ്രശ്നങ്ങൾക്കും പ്രധാന കാരണങ്ങളിലൊന്ന് നമ്മൾ നിസ്സാരമായി കാണുന്ന ഈ ക്രീം ബിസ്ക്കറ്റുകളാണ്.കുടൽ സംബന്ധമായ പ്രശ്നങ്ങൾ മുതൽ ഹൃദ്രോഗം വരെ ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മധുരത്തിൽ പൊതിഞ്ഞ ഈ ക്രീം ബിസ്ക്കറ്റുകൾ കുട്ടികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ..

Advertising
Advertising

ക്രീമിലെ ചതിക്കുഴികൾ

എന്തുകൊണ്ടാണ് ക്രീം ബിസ്‌ക്കറ്റുകൾ ഇത്രയധികം ദോഷകരമാകുന്നത്? ആദ്യം അതിന്‍റെ ക്രീമിൽ നിന്ന് തന്നെ തുടങ്ങാം. സത്യത്തിൽ, ബിസ്‌ക്കറ്റിനുള്ളിലെ  ക്രീം യഥാർഥ ക്രീമേയല്ല! അത് പാലുൽപ്പന്നങ്ങൾ ഇല്ലാത്ത വെറുമൊരു മിശ്രിതം മാത്രമാണ്.വനസ്പതി അല്ലെങ്കിൽ ഡാൽഡ പോലുള്ള ഹൈഡ്രജനേറ്റഡ് വെജിറ്റബിൾ ഫാറ്റുകൾ, പഞ്ചസാര ലായനി, കൃത്രിമ രുചികൾ, നിറങ്ങൾ, എമൽസിഫയറുകൾ, പ്രിസർവേറ്റീവുകൾ എന്നിവ ചേർത്താണ് ഈ ക്രീം നിർമ്മിക്കുന്നതെന്ന് ഗ്രേറ്റർ നോയിഡയിലെ പ്രകാശ് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റായ ലക്ഷ്മി പറയുന്നു.

"കുറഞ്ഞ ചെലവിൽ കൂടുതൽ കാലം കേടു കൂടാതെ ഇരിക്കാനും, യഥാർത്ഥ ക്രീമിന്റെ അതേ രുചിയും ഘടനയും തോന്നിപ്പിക്കാനുമാണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്. എന്നാൽ ഇവയുടെ പോഷകമൂല്യം വെറും പൂജ്യവുമാണെന്ന്  വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ട്രാൻസ് ഫാറ്റും ദീർഘകാല ആരോഗ്യപ്രശ്നങ്ങളും

ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു

ക്രീം ബിസ്‌ക്കറ്റുകളിലെ ഏറ്റവും അപകടകരമായ ഘടകങ്ങളിലൊന്നാണ് ട്രാൻസ് ഫാറ്റ് . വനസ്പതിയിലോ ഡാൽഡയിലോ ആണ് ഇത് നിര്‍മ്മിക്കുന്നത്. ഹൈഡ്രജനേറ്റഡ് ഫാറ്റുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ  കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗ സാധ്യത വലിയ രീതിയിൽ വർധിപ്പിക്കുന്നു. കൂടാതെ, ഇവ വിട്ടുമാറാത്ത വീക്കം, ഇൻസുലിൻ റെസിസ്റ്റൻസ്, കാലക്രമേണ ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും.

കുട്ടികളിലെ അമിതവണ്ണം

കുട്ടികളിൽ ട്രാൻസ് ഫാറ്റ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു. "ഇത് കുട്ടികളിൽ  അമിതവണ്ണം , ഫാറ്റി ലിവർ, വളർച്ചാ മുരടിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, കുടലിന്റെ ആരോഗ്യത്തെയും  ഗുണകരമായ ബാക്ടീരിയകളെയും നശിപ്പിക്കും.ഇതുമൂലം  ദഹനപ്രശ്നങ്ങളും രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാകും. 

 പ്രമേഹം

മൈദ, ഉയർന്ന അളവിലുള്ള പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയാലാണ് ക്രീം ബിസ്ക്കറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. നാരുകൾ  ഒട്ടും അടങ്ങിയിട്ടില്ലാത്ത ഇവ സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണത്തിനും, ഇൻസുലിൻ റെസിസ്റ്റൻസിനും, കാലക്രമേണ ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകുന്നു. ഇവ കഴിക്കുന്തോറും വീണ്ടും കഴിക്കാനുള്ള ആസക്തി ഉണ്ടാക്കുകയും ചെയ്യും.

കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങൾ

ക്രീം ബിസ്ക്കറ്റുകളിൽ രുചിക്കും നിറത്തിനുമായി ചേർക്കുന്ന സോഡിയം ബെൻസോയേറ്റ്, കൃത്രിമ നിറങ്ങൾ തുടങ്ങിയ രാസവസ്തുക്കൾ കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി , അലർജി എന്നിവയ്ക്ക് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു. ചില രാസവസ്തുക്കൾ കാൻസറിന് വരെ കാരണമായേക്കാം.

ഫാറ്റി ലിവർ 

അമിതമായ കലോറിയും റിഫൈൻഡ് പഞ്ചസാരയും അടങ്ങിയ ഇവയുടെ തുടർച്ചയായ ഉപയോഗം കൗമാരക്കാരിൽ പോലും ഫാറ്റി ലിവർ പോലെയുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. കൂടാതെ ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും ഇത് തകിടം മറിക്കുന്നു.

ചുരുക്കത്തിൽ, മനോഹരമായ പാക്കറ്റുകളിൽ എത്തുന്ന ക്രീം ബിസ്‌ക്കറ്റുകൾ വെറുമൊരു ലഘുഭക്ഷണമല്ല, മറിച്ച് നമ്മുടെയും മക്കളുടെയും ആരോഗ്യത്തിന് ഭീഷണിയാകുന്ന രാസവസ്തുക്കളുടെ ഒരു കൂട്ടാണ്.  കുട്ടികൾക്ക് ഇത്തരം ബിസ്‌ക്കറ്റുകൾ നൽകുന്നതിന് പകരം പഴങ്ങളോ, വീട്ടിലുണ്ടാക്കിയ ലഘുഭക്ഷണങ്ങളോ ശീലിപ്പിക്കാൻ ശ്രമിക്കുക. ക്രീം ബിസ്കറ്റുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News