ഭക്ഷണം കഴിക്കുമ്പോഴും ഫോൺ താഴെ വെക്കാറില്ലേ?; 'ഈറ്റിംഗ് ഡിസോർഡറിലേക്ക്' നയിച്ചേക്കുമെന്ന് പുതിയ പഠനം

കൗമാരക്കാരിലും യുവാക്കളിലും തങ്ങളുടെ ശരീരത്തെക്കുറിച്ച് അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും പഠനം പറയുന്നു

Update: 2026-03-24 08:45 GMT

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി സ്മാർട്ട്‌ഫോണുകൾ മാറിക്കഴിഞ്ഞു. എന്നാൽ, അമിതമായ ഫോൺ ഉപയോഗം കണ്ണുകൾക്കും മാനസികാരോഗ്യത്തിനും ദോഷകരമാണെന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ, ഇത് ഭക്ഷണക്രമത്തിലെ തകരാറുകൾക്കും (Eating Disorders) കാരണമായേക്കാമെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്ക് അടിമപ്പെടുന്നതും ഭക്ഷണക്രമത്തിലെ തകരാറുകളും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു.

'ജേണൽ ഓഫ് മെഡിക്കൽ ഇന്റർനെറ്റ് റിസർച്ചിൽ' പ്രസിദ്ധീകരിച്ച ഒരു പഠനം, അമിതമായ ഫോൺ ഉപയോഗം യുവാക്കളുടെ ഭക്ഷണശീലങ്ങളെയും ശരീരത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെയും എങ്ങനെ ബാധിക്കുന്നു എന്നാണ് പ്രധാനമായും പരിശോധിച്ചത്. ഫോൺ കൈവശമില്ലാത്തപ്പോൾ ഉത്കണ്ഠ അനുഭവപ്പെടുന്നവർക്കും, ഉപയോഗം നിയന്ത്രിക്കാൻ കഴിയാത്തവർക്കും ഭക്ഷണശീലങ്ങളിലും ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകളിലും വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. സ്മാർട്ട്‌ഫോണുകളിൽ അമിതമായി സമയം ചിലവഴിക്കുന്നവരിൽ ഭക്ഷണത്തോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

Advertising
Advertising

ലോകമെമ്പാടുമുള്ള 52,000-ത്തിലധികം ആളുകളില്‍ പങ്കെടുത്ത 35 വ്യത്യസ്ത പഠനങ്ങളെ വിശകലനം ചെയ്ത ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്. 17 വയസ് പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.  അമിത ഫോണ്‍ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത

ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുമ്പോൾ, എത്രത്തോളം ഭക്ഷണം അകത്താക്കി എന്ന് തിരിച്ചറിയാൻ തലച്ചോറിന് കഴിയാതെ വരുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും അമിതവണ്ണത്തിലേക്കും നയിക്കുന്നു.

ഭക്ഷണം ഒഴിവാക്കൽ

ഗെയിമുകളിലും സോഷ്യൽ മീഡിയയിലും മുഴുകിയിരിക്കുന്നവർ പലപ്പോഴും സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയോ,അല്ലെങ്കില്‍  ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നു.

മാനസിക സമ്മർദ്ദവും ഭക്ഷണവും

 മാനസിക സമ്മർദ്ദം കുറയ്ക്കാൻ പലരും അമിതമായി മധുരപലഹാരങ്ങളോ ജങ്ക് ഫുഡോ കഴിക്കുന്ന രീതിയിലേക്ക് മാറുന്നതായും പഠനങ്ങള്‍ പറയുന്നു.

സ്വന്തം ശരീരത്തെക്കുറിച്ച് ആശങ്ക

ഈ പഠനത്തിലെ ഏറ്റവും പ്രസക്തമായ മറ്റൊരു കണ്ടെത്തൽ സോഷ്യൽ മീഡിയ സ്വാധീനമാണ്. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കാണുന്ന 'പെർഫെക്റ്റ് ബോഡി' ചിത്രങ്ങൾ കൗമാരക്കാരിലും യുവാക്കളിലും തങ്ങളുടെ ശരീരത്തെക്കുറിച്ച് അപകർഷതാബോധം ഉണ്ടാക്കുന്നു. ഇത് കഠിനമായ ഡയറ്റിംഗിലേക്കോ അല്ലെങ്കിൽ അനാരോഗ്യകരമായ ഭക്ഷണ രീതികളിലേക്കോ അവരെ നയിക്കുന്നു.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

സ്മാർട്ട്‌ഫോൺ ഉപയോഗം നിങ്ങളുടെ ഭക്ഷണക്രമത്തെ ബാധിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥ.

ഫോൺ ഉപയോഗത്തിനിടയിൽ വിശപ്പില്ലെങ്കിലും എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുക.

രാത്രി വൈകി ഫോൺ ഉപയോഗിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കുന്ന ശീലം.

സോഷ്യൽ മീഡിയയിലെ ഡയറ്റ് പ്ലാനുകൾ കണ്ട് ശാസ്ത്രീയമല്ലാത്ത രീതിയിൽ ഭക്ഷണം നിയന്ത്രിക്കുക.

എങ്ങനെ മറികടക്കാം...

ഈ പ്രതിസന്ധി മറികടക്കാൻ ആരോഗ്യ വിദഗ്ധർ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.

ഡിജിറ്റൽ ഡിറ്റോക്സ്

ദിവസത്തിൽ കൃത്യമായ സമയം ഫോൺ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുക. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ പൂർണ്ണമായും മാറ്റി വെക്കുക. ഇത് ഭക്ഷണത്തിന്റെ അളവ് തിരിച്ചറിയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് മാനസിക സന്തോഷം നൽകും.

ഭക്ഷണം മനസറിഞ്ഞ് കഴിക്കാം

 ഭക്ഷണം കഴിക്കുമ്പോൾ ഫോൺ, ടിവി എന്നിവ ഒഴിവാക്കി ഭക്ഷണത്തിന്റെ രുചിയും അളവും അറിഞ്ഞു കഴിക്കുക.

ഉറക്കം ക്രമീകരിക്കുക

ഉറക്കക്കുറവ് വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണുകളിൽ മാറ്റമുണ്ടാക്കും. അതിനാൽ കൃത്യമായ ഉറക്കം ശീലിക്കുക.ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം നിർത്തുക. ഫോണിലെ നീല വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കും. ഉറങ്ങുന്നത് പോലെ തന്നെ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഫോണ്‍ നോക്കുന്നതും ഒഴിവാക്കാം. നിങ്ങളുടെ ഒരു ദിവസം  തുടങ്ങുന്നത് ഫോണിലെ നോട്ടിഫിക്കേഷനുകൾ നോക്കിയാകരുത്. ഇത് അന്നത്തെ ദിവസത്തെ മുഴുവൻ മാനസികാവസ്ഥയെയും ബാധിച്ചേക്കാം. ആദ്യത്തെ ഒരു മണിക്കൂർ വ്യായാമത്തിനോ വായനയ്ക്കോ വേണ്ടി മാറ്റി വെക്കുക.

സാങ്കേതികവിദ്യ മനുഷ്യന്‍റെ സൗകര്യത്തിന് വേണ്ടിയുള്ളതാണ്, അത് നമ്മുടെ ആരോഗ്യത്തെ ഹനിക്കുന്ന രീതിയിലാവരുത്. സാങ്കേതികവിദ്യയെ ഗുണകരമായി ഉപയോഗിക്കുമ്പോൾ തന്നെ, ഭക്ഷണസമയത്തും വിശ്രമവേളകളിലും ഫോണിൽ നിന്ന് ബോധപൂർവ്വം അകലം പാലിക്കാൻ നമ്മൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കൗമാരക്കാരിലും യുവാക്കളിലും ഇത്തരം പ്രവണതകൾ കണ്ടുതുടങ്ങിയാൽ തുടക്കത്തിലേ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലവും മിതമായ ഫോൺ ഉപയോഗവും ശീലമാക്കുന്നതാണ് ശാരീരികവും മാനസികവുമായ ഉന്മേഷത്തിനും നല്ലത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News