ഈന്തപ്പഴത്തെ മാറ്റി നിർത്തല്ലേ... അറിയാം അത്‍ഭുത ഗുണങ്ങൾ

ഈന്തപ്പഴത്തിനകത്ത് നിറയെ കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്

Update: 2022-04-29 07:08 GMT

ലോകത്തില്‍ ചിലയിടങ്ങളിൽ മാത്രം ഉണ്ടാവുന്ന പഴമാണ് ഈന്തപ്പഴം. പ്രധാനമായും അറേബ്യൻ രാജ്യങ്ങളിലാണ് ഈന്തപ്പഴങ്ങൾ കാണുന്നത്. ഇത്തരം രാജ്യങ്ങളിലെ പ്രധാന നാണ്യവിള കൂടിയാണിത്. അഞ്ഞൂറോളം തരം ഈന്തപ്പഴങ്ങൾ ലോകത്തുണ്ടെങ്കിലും ഏകദേശം പത്തോളം തരം മാത്രമാണ് നമ്മൾ കഴിക്കാറ്. നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഉയർത്താനും ഈന്തപ്പഴം സഹായിക്കും.

ഈന്തപ്പഴത്തിനകത്ത് നിറയെ കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം മിനറൽസ്, കാത്സ്യം , പൊട്ടാസ്യം ഇരുമ്പ് തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ നിരവധി ലവണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തി കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് കുറിച്ച് പോഷകാഹാര വിദഗ്ധർ പറയുന്നുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത് കഴിക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഈന്തപ്പഴം.

Advertising
Advertising

മുപ്പത് ഗ്രാം ഈന്തപ്പഴത്തിനകത്ത് 81കിലോ കലോറി എനർജി, ഒരു കിലോ ഗ്രാം പ്രോട്ടീൻ, 20ഗ്രാം കാർബോഹൈഡ്രേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ആഴ്ചയിൽ 12 മുതൽ 15 എണ്ണം വരെ ഈന്തപ്പഴം കഴിക്കാവുന്നതാണ്.

നിരവധി ആരോഗ്യ ഗുണങ്ങൾ

ഈന്തപ്പഴം നിത്യവും കഴിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഏതൊക്കെയാണെന്ന് നോക്കാം..


. മലബന്ധം തടയുന്നു

. കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നു

. ഹൃദയസംബന്ധമായ അസുഖങ്ങൾ കുറക്കുന്നു

. രക്തസമ്മർദം കുറക്കുന്നു

. രക്തപ്രവാഹം സാധാരണഗതിയിലാക്കുന്നു

. അലർജി പ്രശ്‌നങ്ങൾ ഒഴിവാക്കുന്നു

. കാൻസറിനെ തടയാൻ സഹായിക്കുന്നു

. പേശിബലം നൽകുന്നു

. സ്ത്രീകളിലെ അസ്ഥിയുരുക്കം ഇല്ലാതാക്കുന്നു

. വിളർച്ച തടയുന്നു

. കാഴ്ചശക്തി കൂട്ടുന്നു

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News