ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തണുപ്പുകൊണ്ട് മാത്രമല്ല; ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിന്‍റെ ഭാഗമായാണ് പലരിലും ചുണ്ടുകള്‍ വരണ്ടുപോകുന്നത്

Update: 2026-01-13 07:38 GMT

തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സാധാരണമാണ്. ഭൂരിഭാഗം പേര്‍ക്കും ചെറിയ രീതിയില്‍ ചുണ്ടുകള്‍ പൊട്ടാം .ലിപ് ബാം പോലുള്ളവ പുരുട്ടുന്നതാണ് ഇതിനുള്ള പരിഹാരം.എന്നാല്‍ ലിപ് ബാം പതിവായി ഉപയോഗിച്ചിട്ടും ചുണ്ടുകൾ പൊട്ടുകയോ, രക്തസ്രാവം ഉണ്ടാകുകയോ, എപ്പോഴും വരണ്ടതായി തോന്നുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിന്‍റെ ഭാഗമായാണ് പലരിലും ചുണ്ടുകള്‍ വരണ്ടുപോകുന്നത്. തണുപ്പ് കാലത്ത് വിയര്‍ക്കുന്നത് കുറവായിരിക്കും.എന്നാല്‍ വെള്ളം കുടിക്കുന്നതും കുറയും. വേനൽക്കാലത്ത് മാത്രമേ നിർജ്ജലീകരണം സംഭവിക്കൂ എന്നാണ് ആളുകള്‍ കരുതുന്നത്.ഈ ധാരണ തെറ്റാണെന്നും ശൈത്യകാലത്തും ശരീരത്തില്‍ നിശ്ശബ്ദമായി നിർജ്ജലീകരണം സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Advertising
Advertising

തണുത്ത കാലാവസ്ഥയില്‍ സ്വാഭാവികമായും ദാഹം കുറയും.ദാഹം അനുഭവപ്പെടാത്തതിനാല്‍ വെള്ളം കുടിക്കുന്നതും കുറയും.എന്നാല്‍ ശ്വസനത്തിലൂടെയും ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള നിശബ്ദ നിർജ്ജലീകരണം ചർമ്മത്തെ മാത്രമല്ല ബാധിക്കുന്നത്. ക്ഷീണം, തലവേദന, തലകറക്കം, രക്തസമ്മർദ്ദത്തിൽ കുറയുക എന്നിവക്കും കാരണമാകും.നിര്‍ജലീകരണം കൂടുന്നത്  ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും വൃക്ക തകരാറിനും വരെ കാരണമാകും.

വരണ്ട ചുണ്ടുകള്‍ ശ്രദ്ധിക്കേണ്ടതെപ്പോള്‍

ശൈത്യകാലത്ത് വരണ്ട ചുണ്ടുകൾ നിർജ്ജലീകരണത്തിന്റെയും ആന്തരിക അസന്തുലിതാവസ്ഥയുടെയും  ലക്ഷണങ്ങളിൽ ഒന്നാണെന്ന് മറക്കാതിരിക്കുക. എണ്ണ ഗ്രന്ഥികൾ ഇല്ലാത്ത ചുണ്ടുകളിലായിരിക്കും പലപ്പോഴും നിർജ്ജലീകരണം ആദ്യം കാണപ്പെടുന്നത്. വരണ്ട ചുണ്ടുകൾക്കൊപ്പം ഇരുണ്ട നിറത്തിലുള്ള മൂത്രം, മൂത്രമൊഴിക്കൽ കുറവ്, പേശിവലിവ് എന്നിവയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതൊരു ചര്‍മപ്രശ്നമായി മാത്രം കാണരുത്.

തണുപ്പ് കാലത്ത് പ്രത്യേകിച്ച് ചെറിയ കുട്ടികളും പ്രായമായവരുമാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുട്ടികൾ പലപ്പോഴും ദാഹിക്കുന്നുണ്ടെങ്കിലും അത് പറയുകയോ വെള്ളം കുടിക്കാറോ ചെയ്യാറില്ല.പ്രായമായവരിലും ദാഹം കുറവായിരിക്കും. ഇത്തരക്കാരില്‍ ചുണ്ടുകള്‍ അമിതമായി വരളുകയോ പൊട്ടുകയോ ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് നിര്‍ജലീകരണം ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 

പ്രായമായവരിലും വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലും  നിർജ്ജലീകരണം അമിതമാകുന്നത് ഹൃദയാഘാതത്തിനും വൃക്ക സംബന്ധമായ സങ്കീർണതകൾക്കും പോലും കാരണമാകും.

വീട്ടിലുണ്ട് പരിഹാരം.

ശൈത്യകാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം തടയാന്‍ വഴികള്‍ ഏറെയുണ്ട്.ദാഹം ഇല്ലെങ്കിലും പതിവായി വെള്ളം കുടിക്കുക എന്നതാണ് ആദ്യത്തെ മാര്‍ഗം. സൂപ്പ്, ഹെർബൽ ടീ തുടങ്ങിയവ ഇടക്കിടക്ക് കുടിക്കുന്നതും നല്ലതാണ്.മദ്യത്തിന്റെയും അമിതമായ കഫീന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നതും ദ്രാവകനഷ്ടം കുറയ്ക്കാൻ സഹായിക്കും.  ലിപ് ബാമുകള്‍ ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നതും തടയാന്‍ സഹായിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News