ഫാറ്റി ലിവർ: അമിതമായ മദ്യപാനം മാത്രമല്ല, കാരണങ്ങൾ വേറെയുമുണ്ട്

ജീവിതശൈലിയിലെ ക്രമക്കേടുകൾ കൊണ്ടാണ് പ്രധാനമായും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നത്

Update: 2023-04-26 12:22 GMT
Editor : banuisahak | By : Web Desk
Advertising

ഫാറ്റി ലിവർ എന്ന പേര് അടുത്തകാലത്താണ് കൂടുതലായി കേട്ടുതുടങ്ങിയത്. കരളിനെ ബാധിക്കുന്ന എന്തോ ഒരു രോഗം എന്നല്ലാതെ ഫാറ്റി ലിവർ രോഗം എന്താണെന്ന് അധികമാർക്കും ധാരണയുണ്ടായിരിക്കില്ല. കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. അമിതമായി മദ്യപിക്കുന്നവർക്ക് മാത്രമാണ് ഫാറ്റി ലിവർ ഉണ്ടാവുക എന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ, മദ്യപാനം മാത്രമല്ല ഫാറ്റി ലിവറിന് കാരണമാവുക. 

കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

 പ്രധാനമായും രണ്ടുതരം ഫാറ്റി ലിവർ ആണുള്ളത്:- 

  • ആൽക്കഹോളിക് ഫാറ്റി ലിവർ
  • നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ

എന്താണ് ആൽക്കഹോളിക്‌ ഫാറ്റി ലിവർ?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അമിതമായ മദ്യപാനം മൂലമുണ്ടാകുന്നതാണ് ആൽക്കഹോളിക് ഫാറ്റി ലിവർ. ശരീരഘടനയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുന്ന തരത്തിൽ കഴിക്കുന്ന മദ്യത്തെ വിഘടിപ്പിക്കുക എന്നതാണ് കരളിന്റെ പ്രവർത്തനം. ഈ പ്രക്രിയയ്ക്ക് ദോഷകരമായ പദാർത്ഥങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇത് നിങ്ങളുടെ കരൾ കോശങ്ങളെ നശിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും നിങ്ങളുടെ ശരീരത്തെ ദുർബലമാക്കുകയും ചെയ്യും. എത്രത്തോളം കുടിക്കുന്നോ അത്രത്തോളം കരളിനെ ദോഷകരമായി ബാധിക്കും. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്‌. 

ലക്ഷണങ്ങൾ 

ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ് 

  • വിശപ്പില്ലായ്മ
  • മയക്കം
  • രക്തം ഛർദിക്കുക 
  • മലത്തിൽ രക്തത്തിന്റെ അംശം 

 നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ

ആൽക്കഹോളിക് അല്ലാത്ത ഫാറ്റി ലിവർ ഒരു സ്റ്റീറ്റോസിസാണെന്ന് ഡോക്ടർമാർ പറയുന്നു. ഇത് മദ്യപാനം കൊണ്ടല്ല, കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ് ഉണ്ടാകുന്നത്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (NAFL), നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്നിങ്ങനെ രണ്ട് തരം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങളുണ്ട്. ജീവിതശൈലിയിലെ ക്രമക്കേടുകൾ കൊണ്ടാണ് പ്രധാനമായും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നത്. 

അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ‌.

ലക്ഷണങ്ങൾ 

  • ഭാരം കുറയൽ 
  • ക്ഷീണവും ബലഹീനതയും
  • വയറിന് മുകളിൽ വലതുഭാഗത്തായുള്ള വേദന 

പൊണ്ണത്തടിയുള്ളവരോ ഉയർന്ന രക്തസമ്മർദ്ദമുള്ളവരോ ആയ ആളുകൾക്ക് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. പുകവലിക്ക് അടിമകളായ ആളുകൾക്കും ഈ അവസ്ഥയുണ്ടാകാം. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News