പ്രമേഹത്തെ ഭയക്കാതെ ഇനി മധുരം കഴിക്കാം. അറിഞ്ഞിരിക്കേണ്ട പ്രകൃതിദത്തമായ അഞ്ച് മധുരങ്ങൾ

മധുരത്തോടുള്ള പ്രേമവും ആരോ​ഗ്യകരമായ ജീവിതവും പരസ്പരവിരുദ്ധമായ സം​ഗതികളല്ലെന്നാണ് ഫുഡ് ന്യൂട്രീഷ്യൻ സ്ഥാപനത്തിന്റെ ഉടമ മാൻസി പാണ്ഡെ പറയുന്നത്

Update: 2025-10-20 12:14 GMT

Photo: Special arrangement

മുംബൈ: ആരോ​ഗ്യകരമായ ജീവിതത്തിൽ മധുരത്തിന് പലപ്പോഴും വില്ലൻ പരിവേഷമാണ് ആളുകൾ നൽകാറുള്ളത്. പ്രമേഹത്തെയും അനാരോ​ഗ്യത്തെയും ഭയന്ന് മധുരത്തെ എന്നന്നേക്കുമായി അകറ്റിനിർത്തിയ ഒരുപാടാളുകളും ഇന്ന് നമുക്കിടയിലുണ്ട്. എന്നാൽ മധുരത്തോടുള്ള പ്രേമവും ആരോ​ഗ്യകരമായ ജീവിതവും പരസ്പരവിരുദ്ധമായ സം​ഗതികളല്ലെന്നാണ് ഫുഡ് ന്യൂട്രീഷ്യൻ സ്ഥാപനത്തിന്റെ ഉടമ മാൻസി പാണ്ഡെ പറയുന്നത്.

'ആരോ​ഗ്യത്തോടെ ജീവിക്കാൻ മധുരത്തെ പൂർണമായും ഒഴിവാക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് നിങ്ങളുടെ ശീലങ്ങളിലാണ് മാറ്റം കൊണ്ടുവരേണ്ടത്.' മാൻസി പറഞ്ഞു.

കൃത്രിമമായി ശുദ്ധീകരിച്ചെടുക്കുന്ന പഞ്ചസാരയിലാണ് ശരിക്കുമുള്ള പ്രശ്നം ഒളിഞ്ഞുകിടക്കുന്നത്. ഇത് കഴിക്കുന്നതിലൂടെ അമിതമായ അളവിൽ ​ഗ്ലൂക്കോസും ഇൻസുലിനും ശരീരത്തിനകത്തേക്ക് പ്രവേശിക്കും. ഇത് തലകറക്കത്തിനും ക്ഷീണത്തിനും രക്തസമ്മർദം ഉയർത്താനും ഇടയാക്കും.

Advertising
Advertising

ഇത്തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ വരുമ്പോഴെല്ലാം പഞ്ചസാരയെ ഭക്ഷണത്തിൽ നിന്ന് ആളുകൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ മധുരം ഒഴിവാക്കാതെ തന്നെ ആരോ​ഗ്യം നിലനിർത്താനുള്ള അഞ്ച് മധുരപലഹാരങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് മാൻസി പാണ്ഡെ.

1. മധുര തുളസി

കലോറി തീരെയില്ലെങ്കിലും രക്തസമ്മർദത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാത്ത പ്രകൃതിദത്തമായ മധുരമാണ് തുളസി. പ്രമേഹരോ​ഗികളെ സംബന്ധിച്ചിടത്തോളം ഇത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. തുളസിയുടെ മധുരം ഉപയോ​ഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം പ്രമേഹരോ​ഗികൾക്ക് ഒരു നിലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല.

2. മോങ്ക് ഫ്രൂട്ട്

മോങ്ക് ഫ്രൂട്ട് അഥവാ മോങ്ക് ഫ്രൂട്ട് സത്ത് പതിറ്റാണ്ടുകളായി നിലവിലുണ്ട്. പഞ്ചസാരക്ക് പുറമെ നിരവധിയാളുകൾ ഇന്ന് മോങ്ക് ഫ്രൂട്ട് ഉപയോ​ഗിക്കാറുണ്ട്. പഞ്ചസാരയേക്കാൾ 100 മുതൽ 250 മടങ്ങ് വരെ മധുരമുള്ളതാണ് തെക്കൻ ചൈനയിൽ പിറവിയെടുത്ത മോങ്ക് ഫ്രൂട്ട്. മോ​ഗ്രോസൈഡുകൾ എന്നറിയപ്പെടുന്ന സവിശേഷമായ ആന്റിഓക്സിഡന്റുകളിൽനിന്നാണ് ഇതിന് മധുരം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മോങ്ക് ഫ്രൂട്ടിൽ ഇൻസുലിനോ ​ഗ്ലൂക്കോസോ അടങ്ങിയിട്ടില്ല.

3. പനം ശർക്കര

നിങ്ങൾക്ക് ഭക്ഷണത്തിൽ പഞ്ചസാരക്ക് പകരം മറ്റുവല്ലതും പരീക്ഷിക്കണമെന്നുണ്ടെങ്കിൽ അതിന് പറ്റിയ ഏറ്റവും നല്ല ഉൽപന്നമാണ് പനം ശർക്കര. പഞ്ചസാരയെ അപേക്ഷിച്ച് തേങ്ങാനീരിൽ നിന്നുണ്ടാക്കുന്ന ഇതിൽ കുറഞ്ഞ തോതിൽ ​ഗ്ലൈസെമിക് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലേക്ക് ഊർജം പകരാനിടയാക്കുന്നു. കുടലിലേക്ക് അവശ്യമായ പോഷകങ്ങൾക്ക് വഴിയൊരുക്കുകയും മൂല്യവത്തായ ധാതുക്കൾ ഉറപ്പുവരുത്തുകയും ചെയ്യുന്നതിൽ തെങ്ങിൻ ചക്കര നിർണായകമായ പങ്കുവഹിക്കുന്നുമുണ്ട്.

4. യാക്കോൺ സിറപ്പ്

കുടലിലെ നല്ല ബാക്ടീരിയകൾക്ക് സഹായകമാവുകയും അല്ലാത്തവയെ പ്രതിരോധിക്കുകയും ചെയ്യുന്നതിൽ യാക്കോൺ സിറപ്പിന് സവിശേഷമായ കഴിവാണുള്ളത്. പേരിലുള്ളത് പോലെ യാക്കോൺ എന്ന ഫലത്തിന്റെ വേരിൽ നിന്നാണ് ഇതിന്റെ പിറവി. നിറയെ പ്രീ ബയോട്ടിക്കുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയ സു​ഗമമാക്കാനും യാക്കോൺ സിറപ്പ് സഹായകമാകുന്നു.

5. ഈന്തപ്പഴം കൊണ്ടുള്ള പലഹാരം

ആയുർവേദത്തിൽ വളരെ ആരോ​ഗ്യ​ഗുണങ്ങൾ നിറഞ്ഞ ​ഒരു ഭക്ഷണമാണ് ഈന്തപ്പഴമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. നിറയെ നാരുകളുള്ളതിനാൽ ഈന്തപ്പഴത്തിൽ നിന്ന് നേരിയ മധുരം മാത്രമേ ശരീരത്തിനകത്തേക്ക് എത്തുകയുള്ളൂ. മധുരത്തേക്കാളുപരി ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും ഇതിലെ പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവ സഹായിക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News