ചോറിന് പകരം ദിവസവും ​ഗോതമ്പാണോ? എന്നാൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി അറിഞ്ഞിരിക്കണം

​ഗോതമ്പ് ദിവസവും കഴിക്കുന്നത് ​ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം

Update: 2026-10-04 11:32 GMT

പ്രമേഹമുള്ളവരും ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരുമെല്ലാം കൂടുതലും കഴിക്കാറുള്ളത് ​ഗോതമ്പു കൊണ്ടുണ്ടാക്കുന്ന പുട്ടോ, ചപ്പാത്തിയോ മറ്റോ ആണ്. അരി ആഹാരം പോലെ തന്നെ ഇന്ന് ​ഗോതമ്പും എല്ലാവരും കൂടുതലായി കഴിക്കാറുണ്ട്. ആരോ​ഗ്യകരമായ ദഹനത്തിനും നാരുകൾക്കും പോഷകങ്ങൾക്കുമൊക്കെ ​ഗോതമ്പ് നല്ലൊരു ഓപ്ഷനാണെങ്കിലും ദിവസവും കഴിക്കുന്നത് ​ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഗോതമ്പിലെ ചില ഘടകങ്ങളാണ് ഇതിന് പിന്നിലെ പ്രധാന വില്ലൻ. ​ഗോതമ്പ് കഴിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രമേഹ സാധ്യത

Advertising
Advertising

​ഗോതമ്പ് അധികമായി കഴിക്കുന്നത് പ്രമേഹത്തിന്റെ സാധ്യത കൂട്ടിയേക്കാം. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ, ഉയർന്ന കാർബോഹൈഡ്രേറ്റ് എന്നിവയാണ് ഇതിന് കാരണം. കൂടുതൽ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർന്നേക്കാം. ഇതുവഴി പ്രമേഹ സാധ്യതയും ഉണ്ടാകും. അതിനാൽ ദിവസവും ഗോതമ്പ് തന്നെ കഴിക്കുന്നതിന് പകരം മറ്റ് ധാന്യപ്പൊടികൾ മാറിമാറി ഉപയോഗിക്കുന്നതാണ് ആരോ​ഗ്യത്തിന് ഉത്തമം.

2. ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും

​ഗോതമ്പ് കഴിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. ഇതിന് കാരണം ഗോതമ്പിലെ ഗ്ലൂട്ടൻ തന്നെയാണ്. ഇവ വയറുവീർക്കൽ, ​ഗ്യാസ്, അസിഡിറ്റി എന്നിവയിലേക്ക് നയിച്ചേക്കാം.

3. ശരീരഭാരം കൂട്ടും

പലരും ശരീരഭാരം കുറയ്ക്കാനാണ് ​ഗോതമ്പ് തെരഞ്ഞടുക്കാറുള്ളത്. എന്നാൽ ഇതുതന്നെ ശരീരഭാരം കൂട്ടുമെന്നും അറിഞ്ഞിരിക്കണം. ​ഗോതമ്പിൽ കാർബോഹൈഡ്രേറ്റുകൾ കൂടുതലായതിനാൽ കലോറി ഉപഭോഗം ഉയരും. ഇതാണ് ശരീരഭാരം കൂട്ടാൻ കാരണമാകുന്നത്. കൂടാതെ ആട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ വ്യതിയാനങ്ങൾക്കും കാരണമായേക്കാം.

ഗോതമ്പിന് പകരം ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരവും പ്രമേഹവും നിയന്ത്രണവിധേയമാക്കാനും സഹായിക്കുന്നവ പരിചയപ്പെടാം.

റാ​ഗി, ബാർലി, ചെറുധാന്യങ്ങൾ, ബജ്റ എന്നിവ മികച്ച ഓപ്ഷനാണ്. ‌‌‌‌റാഗിയിൽ കാത്സ്യവും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ബജ്ര ദഹനം മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും ഉത്തമമാണ്. ബാർലി ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ മികച്ചതാണ്. ചോളം വൈറ്റമിനുകളാൽ സമ്പുഷ്ടമാണ്. ഇവ മികച്ച ദഹനത്തിനും പ്രമേഹം തടയാനും കെളസ്ട്രോൾ തടയാനും വിളർച്ചയെ തടയാനുമൊക്കെ ഉത്തമമാണ്.

(ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടേയോ ഉപദേശം തേടുക)

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News