രക്തത്തിലെ ഓക്‌സിജന്‍ അളവ് 95 ശതമാനത്തിൽ താഴെയാണോ? സൂക്ഷിക്കേണ്ട ലക്ഷണങ്ങൾ

സാധാരണയായി ഒരു വ്യക്തിയുടെ രക്തത്തിലെ ഓക്‌സിജന്‍ അളവ് 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ്

Update: 2026-10-03 11:05 GMT

രക്തത്തിലെ ഓക്‌സിജന്റെ അളവ് 94 ശതമാനമായാല്‍ പേടിക്കേണ്ടതുണ്ടോ? യാഥാര്‍ഥ്യത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയാണെന്ന് മനസിലായാല്‍ പേടിക്കുകയല്ല, ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടുകയാണ് വേണ്ടത്. സാധാരണയായി ഒരു വ്യക്തിയുടെ രക്തത്തിലെ ഓക്‌സിജന്‍ അളവ് 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ്. ഇത് ആരോഗ്യകരമായ ഓക്‌സിജന്‍ നിലയാണ്.

അതുകൊണ്ട് തന്നെ 94 ശതമാനമെന്നത് സ്വാഭാവികനിലയില്‍ നിന്നും അല്‍പ്പം താഴെയാണെന്ന് മാത്രം. കൂടാതെ, പള്‍സ് ഓക്‌സിമീറ്ററില്‍ ഒരു തവണ 94 ശതമാനം കണ്ടതുകൊണ്ട് മാത്രം പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ശ്വാസകോശ വിദഗ്ധര്‍ പറയുന്നത്.

Advertising
Advertising

കൈകളിലുണ്ടാകുന്ന തണുപ്പ്, മോശം രക്തയോട്ടം, പള്‍സ് ഓക്‌സിമീറ്ററില്‍ കൃത്യമായി വിരല്‍ ഘടിപ്പിക്കാതിരിക്കുക, ഘടിപ്പിച്ച വിരലുകള്‍ അനക്കുക, നഖത്തിലെ നെയില്‍ പോളിഷ്, കൃതിമ നഖങ്ങള്‍, കഠിനമായ വ്യായാമങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഓക്‌സിജന്‍ നിലയില്‍ വ്യതിയാനം ഉണ്ടാക്കിയേക്കാം.

ഓക്‌സിജന്‍ നില കുറവെന്ന് തോന്നിയാല്‍ ആദ്യം കുറച്ചുനേരം വിശ്രമിക്കുക. എന്നിട്ടും തുടര്‍ച്ചയായി ഓക്‌സിജന്റെ അളവ് 94 ശതമാനത്തില്‍ നില്‍ക്കുകയോ കുറയുകയോ ചെയ്താല്‍ ഡോക്ടറുടെ നിര്‍ദേശം തേടുക. ശ്വാസംമുട്ടല്‍, നെഞ്ചുവേദന, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭപ്പെട്ടാല്‍ ഉടനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.

ഓക്‌സിജന്‍ അളവിലെ മാറ്റങ്ങള്‍

• 90% - 94% :- നേരിയ കുറവ്

• 90%-ല്‍ താഴെ/88%-ല്‍ താഴെ :- ആശങ്കപ്പെടേണ്ട അവസ്ഥ. ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ കിട്ടുന്നില്ല എന്നതിന്റെ ലക്ഷണമാണിത്

• 84%-ല്‍ താഴെ :- അടിയന്തരമായി ആശുപത്രി ചികിത്സ ആവശ്യമാണ്

• 80%-ല്‍ താഴെ :- പ്രധാന അവയവങ്ങള്‍ക്ക് തകരാറുണ്ടാകാന്‍ സാധ്യത 

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News