കൊഴിഞ്ഞു പോയ മുടി തിരികെ വരും! കഷണ്ടിയും മുടികൊഴിച്ചിലും മാറ്റാൻ ഡോക്ടർ പറയുന്ന എളുപ്പവഴി

ഒരിക്കൽ മുടി കൊഴിഞ്ഞുതുടങ്ങിയാൽ ആ മുടിവേരുകൾ പൂർണമായും നശിച്ചുപോയെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ

Update: 2026-10-05 13:06 GMT

മുടികൊഴിച്ചിൽ എന്നത് ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു പ്രശ്നമായാണ് പലരും കരുതാറുള്ളത്, പ്രത്യേകിച്ച് പാരമ്പര്യമായി കഷണ്ടിയുള്ളവരാണെങ്കിൽ. ഒരിക്കൽ മുടി കൊഴിഞ്ഞുതുടങ്ങിയാൽ ആ മുടിവേരുകൾ പൂർണമായും നശിച്ചുപോയെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ. എന്നാൽ ഈ ധാരണ തികച്ചും തെറ്റാണെന്ന് വാദിക്കുകയാണ് അമേരിക്കയിലെ ഫാർമസി ഡോക്ടറായ ഡോ. ശയൻ സെൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മിക്കവാറും കേസുകളിൽ ഈ മുടിവേരുകൾ പൂർണമായും നശിച്ചുപോകുന്നില്ല, മറിച്ച് അവ 'ഉറങ്ങിക്കിടക്കുക' മാത്രമാണ് ചെയ്യുന്നത്!

ആൻഡ്രോജെനെറ്റിക് അലോപേഷ്യ ഉൾപ്പെടെയുള്ള മുടികൊഴിച്ചിലുകളെ കേവലം ജനിതക പ്രശ്നമായി കാണുന്നതിന് പകരം, തലയോട്ടിയിലുണ്ടാകുന്ന ഉപാപചയ തകരാറുകളായി കാണാനാണ് അദ്ദേഹം നിർദേശിക്കുന്നത്. രക്തയോട്ടം കുറയുക, തലയോട്ടിയിലെ നീർക്കെട്ട്, പോഷകങ്ങളുടെ കുറവ്, കോശങ്ങളിലെ ഊർജമില്ലായ്മ എന്നിവയാണ് മുടിവേരുകളെ ദീർഘകാലത്തേക്ക് ഉറങ്ങാൻ പ്രേരിപ്പിക്കുന്നത്. ഈ പ്രശ്നങ്ങൾ കൃത്യമായി പരിഹരിച്ചാൽ ഉറങ്ങിക്കിടക്കുന്ന മുടിവേരുകളെ വീണ്ടും ഉണർത്താൻ സാധിക്കും.

Advertising
Advertising

മുടികൊഴിച്ചിലിന്റെ യഥാർഥ കാരണങ്ങൾ

രക്തചംക്രമണം കുറയുന്നത്: തലയോട്ടിയിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും മുടിവേരുകൾക്ക് പോഷകങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യും.

മൈറ്റോകോൺഡ്രിയയുടെ തകരാർ: മുടി വളരാൻ കോശങ്ങൾക്ക് ആവശ്യമായ ഊർജം കുറയുന്നു.

തലയോട്ടിയിലെ നീർക്കെട്ട്: ഇത് മുടിയുടെ വളർച്ചാഘട്ടത്തെ പൂർണമായും തടയുന്നു.

മുടി വളരാനും ഉറങ്ങിക്കിടക്കുന്ന വേരുകൾ ഉണർത്താനുമുള്ള 3 ഘട്ടങ്ങൾ

ഘട്ടം 1: രക്തയോട്ടം വർധിപ്പിക്കുക, നീർക്കെട്ട് കുറയ്ക്കുക

  • ദിവസവും അഞ്ച് മിനിറ്റ് തലയോട്ടി മസാജ് ചെയ്യുന്നത് മുടിയുടെ കട്ടി വർധിപ്പിക്കാൻ സഹായിക്കും.
  • ഭക്ഷണത്തിന് ശേഷമുള്ള ചെറിയ നടത്തം ഇൻസുലിൻ നില കുറയ്ക്കാനും അതുവഴി ഡിഎച്ച്ടി ഹോർമോണിന്റെ ഉത്പാദനം തടയാനും സഹായിക്കും.
  • വീക്കം ഉണ്ടാക്കുന്ന സീഡ് ഓയിലുകളും അമിതമായ പഞ്ചസാരയും ഒഴിവാക്കി ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ഘട്ടം 2: ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുക

  • ഫെറിറ്റിൻ, വിറ്റാമിൻ ഡി, സിങ്ക്, വിറ്റാമിൻ ബി12, തൈറോയ്ഡ് എന്നിവയുടെ അളവ് രക്തപരിശോധനയിലൂടെ മനസിലാക്കുക. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ സപ്ലിമെന്റുകൾ ഉപയോഗിക്കുക.

ഘട്ടം 3: ഉറങ്ങിക്കിടക്കുന്ന മുടിവേരുകളെ ഉണർത്തുക

  • ലോ-ലെവൽ റെഡ് ലൈറ്റ് തെറാപ്പി, ആഴ്ചയിലൊരിക്കലുള്ള മൈക്രോനീഡ്‌ലിങ് എന്നിവ മുടിവളർച്ചയെ സഹായിക്കുന്ന പുതിയ കോശങ്ങൾ രൂപപ്പെടാൻ കാരണമാകും.
  • കോപ്പർ പെപ്റ്റൈഡുകൾ, കഫീൻ, നിയാസിനാമൈഡ് തുടങ്ങിയ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ലേപനങ്ങൾ ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

പ്രകൃതിദത്ത എണ്ണകൾ (റോസ്മേരി ഓയിൽ തുടങ്ങിയവ) തലയോട്ടിക്ക് നല്ലതാണെങ്കിലും അവ മാത്രം മുടികൊഴിച്ചിലിന് പൂർണ പരിഹാരമല്ല. സൾഫേറ്റ് അടങ്ങിയ കടുത്ത ഷാംപൂകൾ, ഇറുകിയ ഹെയർ സ്റ്റൈലുകൾ, കടുത്ത മാനസിക സമ്മർദം എന്നിവ പൂർണമായും ഒഴിവാക്കുക. മുടിവളർച്ച എന്നത് സാവധാനം നടക്കുന്ന പ്രക്രിയയായതിനാൽ കൃത്യമായ ഫലം ലഭിക്കാൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കാം; അതിനാൽ ക്ഷമയോടെയുള്ള പരിചരണമാണ് ആവശ്യം.

(ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. പുതിയ ഹെയർ കെയർ ദിനചര്യകളോ സപ്ലിമെന്റുകളോ ഉപയോഗിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക)

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News