രാവിലെ ഏഴ് മണിക്കും 11 മണിക്കും ഇടയിലുണ്ടാകുന്ന ഹൃദയാഘാതത്തെ പേടിക്കണം! ; കാരണമിതാണ്...

ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

Update: 2025-08-26 10:17 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: 2022-ൽ 19.8 ദശലക്ഷം ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.   ഇതിൽ 85ശതമാനം മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്നും കണക്കുകള്‍ പറയുന്നു. ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും അയയ്ക്കുന്ന  ധമനിയിൽ തടസ്സമുണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. രാവിലെ സംഭവിക്കുന്ന ഹൃദയാഘാതങ്ങള്‍ കൂടുതല്‍ അപകടകാരിയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

രാവിലെ ഏഴുമണിക്കും 11 മണിക്കും ഇടയില്‍ സംഭവിക്കുന്ന ഹൃദയാഘാതങ്ങളെ ശ്രദ്ധിക്കണമെന്നാണ് ഹൃദയരോഗ വിദഗ്ധനായ ഡോ. സഞ്ജയ് ഭോജ്‌രാജ്  ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. പ്രഭാതങ്ങൾ  ഹൃദയാരോഗ്യത്തിന് വളരെ സെൻസിറ്റീവ് സമയമാണെന്ന് അദ്ദേഹം പറയുന്നു. ഉണരുമ്പോൾ,  ശരീരത്തില്‍ കോർട്ടിസോളിന്റെ വർധനവിന് കാരണമാകുന്നു. ഈ സമയത്ത് പ്ലേറ്റ്ലറ്റുകളുടെ അളവ് കൂടുതലാകുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്യും. ഈ സമയത്തുണ്ടാകുന്ന ഹൃദയാഘാതം മരണത്തിലേക്ക് നയിക്കുന്നതിന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

Advertising
Advertising

രാവിലെകളിലുണ്ടാകുന്ന ഹൃദയാഘാതമാണ് രാത്രികളിലോ മറ്റ് സമയങ്ങളിലോ ഉണ്ടാകുന്ന ഹൃദയാഘാതങ്ങളേക്കാള്‍ അപകടകാരിയെന്ന് അടുത്തിടെ പുറത്ത് വന്ന പഠനറിപ്പോര്‍ട്ടിലുള്ളത്. പ്രത്യേകിച്ചും രാവിലെ ഏഴിനും 11 നും ഇടയിലുണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ മരണനിരക്ക് കൂട്ടുമെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 

രാവിലെയുണ്ടാകുന്ന ഹൃദയാഘാത സാധ്യത എങ്ങനെ കുറക്കാം.. 

ഹൃദയത്തിന് കൂടുതല്‍ പരിചരണവും ആവശ്യമുള്ള സമയമാണ് പ്രഭാതങ്ങള്‍. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുക,വെള്ളം കുടിക്കാതിരിക്കുക,മരുന്നുകള്‍ ഒഴിവാക്കുക ഇതെല്ലാം ഹൃദയാരോഗ്യത്തിന് നല്ലതല്ല. എഴുന്നേറ്റുവന്നാല്‍ നന്നായി വെള്ളം കുടിക്കുക. കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കുക, പ്രോട്ടീനുകള്‍ കൂടുതലടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുക. രാവിലെ 10–15 മിനിറ്റ് നടക്കുക തുടങ്ങിയവ എന്നും ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും ഡോ. സഞ്ജയ് ഭോജ്‌രാജ് പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദമുള്ള വ്യക്തികൾ, പ്രമേഹരോഗികൾ, ഉയർന്ന കൊളസ്ട്രോളുള്ളവര്‍,സ്ഥിരമായി പുകവലിക്കുന്നവര്‍,പാരമ്പര്യമായി ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ അതിരാവിലെ അവരുടെ ഹൃദയാരോഗ്യത്തിനായി ഇത്തരം ശീലങ്ങള്‍ പതിവാക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ ലക്ഷണങ്ങൾ  ഹൃദയാഘാതത്തിന്‍റേതാകാം...

നെഞ്ചില്‍ അസ്വസ്ഥത അല്ലെങ്കിൽ വേദന

ശ്വാസം മുട്ടൽ

അസാധാരണമായ ക്ഷീണം

ഓക്കാനം അല്ലെങ്കിൽ തലകറക്കം

അമിതമായി വിയര്‍ക്കുക

ശരീരത്തിന്റെ മുകൾ ഭാഗത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക

ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ

ഉറക്കത്തിനിടെ അസ്വസ്ഥതകള്‍ 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News