ഈ 10 മാര്‍ഗങ്ങള്‍ പരീക്ഷിച്ചുനോക്കൂ; ഉറക്കം നിങ്ങളെ തേടിവരും

ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും ആശങ്കയുമാണ്

Update: 2021-12-20 07:10 GMT

അത്ഭുതകരമായ ഒരു പ്രതിഭാസമാണ് ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിതസാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. ഈ 10 മാർഗങ്ങൾ നമ്മുടെ രോഗികളോട് സ്ഥിരമായി പറയുന്ന കാര്യങ്ങളാണ്.

നീണ്ടുനില്‍ക്കുന്ന ഉറക്കമില്ലായ്മ എങ്ങനെ ശരിയാക്കാം?

ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും ആശങ്കയുമാണ്. മനസും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ വലുതാണെന്ന് തിരിച്ചറിയുക. ഉറക്കക്കുറവിന്‍റെ കാരണമെന്താണ് ചിന്തിച്ചുകണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില തയ്യാറെടുപ്പുകൾ സ്വയം നടത്തിയാൽ മനസു കൊണ്ടുതന്നെ ഉറക്കത്തെ കീഴ്പ്പെടുത്തുവാൻ കഴിയും.

Advertising
Advertising

1∙ ഒരു നിശ്ചിതസമയം രാത്രി ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ഇതനുസരിച്ച് ഏതെങ്കിലും കാരണവശാല്‍ വൈകി കിടന്നാല്‍പ്പോലും ഉണരുന്ന സമയം പഴയതു തന്നെയാകണം. ഉദാഹരണത്തിന് 10 മണിക്ക് കിടന്നു 5 മണിക്ക് എഴുന്നേൽക്കുന്നത് ശീലമാക്കിയവർ ഒരു ദിവസം 12 മണിക്ക് കിടന്നാലും 5 മണിക്ക് തന്നെ എഴുന്നേൽക്കണം. ശരീരത്തിലെ ബിയോളോജിക്കൽ ക്ലോക്ക്‌ തെറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടത്.

2∙ മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങൾ,ശബ്ദസംവിധാനങ്ങൾ തുടങ്ങിയവ കിടപ്പുമുറിയിൽ ഉപയോഗിക്കരുത്.

3∙ ഉച്ച കഴിഞ്ഞ് കാപ്പി ഒഴിവാക്കണം. ഉച്ച കഴിഞ്ഞുള്ള ഉറക്കവും ഒഴിവാക്കണം. അല്ലെങ്കിൽ ഉറക്കം കിട്ടാൻ താമസിക്കും.

4∙ ഉറങ്ങുന്ന മുറി ഉറക്കത്തിനു മാത്രം ഉപയോഗിക്കുക. ഈ മുറിയില്‍ വെച്ച് എഴുതുകയും വായിക്കുകയും ചെയ്യുക, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കുക.

5∙ കിടപ്പുമുറി സുഗന്ധപൂരിതമായിരിക്കുവാൻ ശ്രദ്ധിക്കുക. കിടക്ക എപ്പോഴും വൃത്തിയായിസൂക്ഷിക്കുക. കിടപ്പറയുടെ ഭിത്തിയുടെയും സാധനങ്ങളുടെയും നിറം നിങ്ങളുടെ ഇഷ്ടത്തിനൊത്ത് മാറ്റുക.

6∙ ഉറങ്ങാൻ കിടക്കും മുൻപ് മനസിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കരുത്. ഉറക്കം കളയുന്ന ചിന്തകളെ പരിഷ്‌കരിച്ചു നല്ല ചിന്തകളാക്കുക.

7∙ ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുൻപ് കുളിക്കുക.ചെറിയ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഉറക്കം വേഗം വരാൻ സഹായിക്കും.

8∙ ഉറങ്ങുന്നതിന് മുമ്പുള്ള ഏതാനും മണിക്കൂറുകളില്‍ വികാരക്ഷോഭമുണ്ടാക്കുന്ന രംഗങ്ങള്‍ ടെലിവിഷനില്‍ കാണാതിരിക്കുക, മാറ്റുള്ളവരുമായി വഴക്കിടാതിരിക്കുക.

9∙ ഉറങ്ങുവാൻ കിടക്കുമ്പോൾ സ്വന്തം ജീവിതത്തിൽ ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന നല്ലകാര്യങ്ങളോ നടന്ന നല്ല കാര്യങ്ങളോ മനസ്സിൽ കാണുക. അവയുടെ ആനന്ദത്തിൽ മുഴുകി കണ്ണടച്ച് കിടക്കുക. ഉറക്കത്തിലേക്ക് വഴുതി വീണുകൊള്ളും. വളരെ ഫലപ്രദമായ ഒരു ടെക്‌നിക്ക് ആണിത്. ചിന്ത ഒഴിവാക്കുക.

10∙ ഒരു നിവൃത്തിയുമില്ലെങ്കില്‍ ഉറക്കത്തിനായി ഡോക്ടറുടെ സഹായം തേടാവുന്നതാണ്. അത്യാവശ്യമാണെങ്കിൽ മാത്രം മരുന്ന് ഉപയോഗിക്കുക.

ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്: ഏറ്റവും വലിയ ഭാഗ്യവാന്‍ ഏറ്റവും പെട്ടെന്നും കൂടുതലും ഉറങ്ങുന്നവനാണ്. ഈ പറഞ്ഞ കാര്യങ്ങൾ ആത്മാർഥമായി ശ്രമിച്ചു നോക്കു, തീർച്ചയായും നിങ്ങൾക്ക് ഉറക്കം കിട്ടും. ഓർക്കുക, ഉറക്കമുള്ള രാത്രികൾ നമുക്ക് നൽകുക ഉന്മേഷമുള്ള പകലുകളും ആരോഗ്യമുള്ള ഒരു ജീവിതവുമാണ്.

കടപ്പാട്: ഡോ.ഡാനിഷ് സലിം

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News