ഷു​ഗർ കട്ട് ശരീരത്തിന് നല്ലതോ?

ആരോഗ്യപരമായ കാരണങ്ങളാലോ ശരീരഭാരം കുറയ്ക്കുന്നതിനാലോ കഴിഞ്ഞ കുറച്ച് നാളുകളായി ഷുഗര്‍കട്ട് ട്രെൻഡിങ് ആണ്

Update: 2025-10-18 08:08 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo| Special Arrangement

ആരോഗ്യപരമായ കാരണങ്ങളാലോ ശരീരഭാരം കുറയ്ക്കുന്നതിനാലോ കഴിഞ്ഞ കുറച്ച് നാളുകളായി ഷുഗര്‍കട്ട് ട്രെൻഡിങ് ആണ്. ഭാരം കുറയ്ക്കുന്നതിന്, പ്രമേഹ രോഗിയായതിനാല്‍ അങ്ങനെ പലകാരണങ്ങള്‍ കൊണ്ട് ദൈനംദിന ജീവിതത്തില്‍ നിന്ന് പഞ്ചസാര ആളുകള്‍ ഒഴിവാക്കാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സംസ്കരിച്ച പഞ്ചസാരയിൽ നിന്നും വെളുത്ത പഞ്ചസാരയിൽ നിന്നും പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പഞ്ചസാരയുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്താനോ, കുറയ്ക്കാനോ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Advertising
Advertising

മസ്തിഷ്‌കത്തിന്റെയടക്കം ശരീരത്തിലെ നിരവധി പ്രക്രിയകളില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ശരീരത്തിലെ ഷുഗറിന്‍റെ അളവ്. ഷുഗര്‍ കട്ട് അഥവാ പഞ്ചസാര ഉപേക്ഷിക്കുക എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക എന്നല്ല. മറിച്ച് ടേബിൾ ഷുഗർ, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, തേൻ പോലുള്ള പ്രകൃതിദത്ത മധുരം എന്നിവ പോലുള്ള പഞ്ചസാര ഒഴിവാക്കുക എന്നാണെന്നാണ് പഠനങ്ങൾ പറയുന്നത്.

പഞ്ചസാര ഉപേക്ഷിക്കുമ്പോൾ ശരീരം പലവിധത്തിൽ പ്രതികരിച്ചേക്കാം. തലവേദന, ക്ഷീണം, ക്ഷോഭം, മധുരപലഹാരങ്ങളോടുള്ള തീവ്രമായ ആസക്തി എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. കാരണം തലച്ചോറ് പഞ്ചസാരയെ ദ്രുത ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നു.അതിനാൽ, ഒരു പുതിയ ശീലം രൂപപ്പെടുത്താൻ സാധാരണയായി 21 മുതൽ 66 ദിവസം വരെ എടുക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പഞ്ചസാര ഒഴിവാക്കിത്തുടങ്ങുന്ന ആദ്യ ദിവസങ്ങളിൽ പഞ്ചസാരയോടുള്ള ആസക്തി വളരെ കൂടുതലായിരിക്കുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. മാനസികമായ അസ്വസ്ഥതകളും ഉണ്ടായേക്കാം. എന്നാൽ ശരീരം ഇതിനോട് പൊരുത്തപ്പെടുന്നതിനനുസരിച്ച് സ്ഥിതി മാറുമെന്നും വിദ​ഗ്ദർ ഉറപ്പ് നൽകുന്നു.

പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലുള്ള മധുരം ശരീരത്തിന് ദോഷകരമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും, മറ്റ് ആരോഗ്യകരമായ ഘടകങ്ങളും ദഹനത്തെയും, ഊര്‍ജോല്‍പ്പാദനത്തെയും ത്വരിതപ്പെടുത്തുന്നതാണ്. എന്നാല്‍ ശീതളപാനിയങ്ങള്‍, ബ്രെഡുകള്‍ തുടങ്ങിയ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ദൈനംദിന ജീവിതത്തില്‍ പഞ്ചസാര ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് അത് ഒഴിവാക്കുക അല്‍പം പ്രയാസകരമായിരിക്കും. എങ്കിലും ഈ വെല്ലുവിളി നേരിട്ട് പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തിന് ഏറെ ഗുണപ്രദമായിരിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News