കൈകള്‍ക്കോ കാലിനോ ഏതാനും മിനിറ്റുകള്‍ മാത്രം തരിപ്പ് തോന്നാറുണ്ടോ; സൂക്ഷിക്കണം

സ്ട്രോക്കിന്‍റെ മറ്റൊരു വകഭേദമാണ് മിനി സ്ട്രോക്ക്.. തിരിച്ചറിയാം ലക്ഷണങ്ങള്‍

Update: 2021-05-19 08:28 GMT

തലചുറ്റല്‍, ശരീരത്തിന്‍റെ ഒരുഭാഗം തളര്‍ന്നപോലെ തോന്നുക, കൈകള്‍ക്കോ കാലിനോ തരിപ്പ് തോന്നുക- പക്ഷേ ഏതാനും മിനിറ്റുകള്‍ മാത്രം.. ഉടനെ ശരിയായി പൂര്‍വ അവസ്ഥയിലാകുകയും ചെയ്യും. എപ്പോഴെങ്കിലും നിങ്ങളുടെ ശരീരം അത്തരമൊരു അവസ്ഥ കാണിച്ചിട്ടുണ്ടോ. അതേ, അത് പക്ഷാഘാതത്തിന്‍റെ വളരെ ചെറിയ ഒരു അവസ്ഥ തന്നെയാണ്- മിനി സ്ട്രോക്ക്. Transient ischaemic attack (TIA) എന്നാണ് ഈ അവസ്ഥയ്ക്ക് മെഡിക്കല്‍ ലോകം പറയുന്ന പേര്.

പക്ഷാഘാതത്തിന്‍റെ തന്നെ മറ്റൊരു വകഭേദമാണ് TIA. ലക്ഷണങ്ങൾ പക്ഷാഘാതത്തിന് ഏറെക്കുറെ സമാനവുമാണ്. എന്നാൽ ഈ ലക്ഷണങ്ങൾ ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ മാത്രമേ നിലനില്‍ക്കുകയുള്ളു. ശേഷം രോഗി പൂർവസ്ഥിതിയിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നു.

Advertising
Advertising

എന്നാൽ TIA വന്ന മൂന്നിൽ ഒരാൾക്ക് ഭാവിയിൽ പക്ഷാഘാതം വന്നേക്കാം, അതിൽത്തന്നെ പകുതി പേർക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. Ischemic സ്ട്രോക്ക് ന്‍റെ കാരണങ്ങൾ തന്നെയാണ് ഇവിടെ മിനി സ്ട്രോക്കിനും ഉണ്ടാവുന്നത്.


ലക്ഷണങ്ങൾ

ലക്ഷണങ്ങൾ സാധാരണയായി ഏതാനും മിനുട്ടുകൾ മാത്രമേ നിലനിൽക്കുകയുള്ളു. ഒരുമണിക്കൂറിനുള്ളിൽ തന്നെ മിക്കവാറും എല്ലാ ലക്ഷണങ്ങളും ശമിക്കുകയും ചെയ്യും. വളരെ അപൂർവമായി 24 മണിക്കൂർ വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാറുമുണ്ട്. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ പക്ഷാഘാതത്തിനു സമാനവുമാണ്.

  • മുഖം, കൈ, കാല് ഇവിടങ്ങളിൽ പെട്ടെന്ന് അനുഭവപ്പെടുന്ന ബലക്കുറവ്, തരിപ്പ് (പ്രത്യേകിച്ച് ശരീരത്തിന്‍റെ ഒരു വശത്തായി അനുഭവപ്പെടുക)
  • ശരീരത്തിന്‍റെ ഒരു വശം തളർന്നുപോകുക.
  • സംസാരത്തിലെ അവ്യക്തത.
  • ഒരുകണ്ണിനോ രണ്ടു കണ്ണിനോ കാഴ്ച നഷ്ടപ്പെടുക
  • ഡബിൾ വിഷൻ
  • തലകറക്കം അനുഭവപ്പെടുക / ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക

ഈ ലക്ഷണങ്ങളിലെന്തെങ്കിലും കണ്ടുകഴിഞ്ഞാൽ എത്രയും പെട്ടെന്നുതന്നെ വിദഗ്ധ വൈദ്യസഹായം തേടുകയും വേണ്ട ചികിത്സ എടുക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാവിയിൽ വരാനിരിക്കുന്ന പക്ഷാഘാതത്തെ മുന്നേകൂട്ടി തടുക്കുവാൻ സാധിക്കുന്നു.


ആയുര്‍ഗ്രീന്‍ ആശുപത്രിയിലെ അസിസ്റ്റന്‍റ് ഫിസിഷ്യനാണ് ലേഖകന്‍

Tags:    

By - ഡോ. നിസാം മുഹ്‍യുദ്ദീന്‍

അസിസ്റ്റന്‍റി ഫിസിഷന്‍, ആയുര്‍ഗ്രീന്‍ ഹോസ്‍പിറ്റല്‍

Similar News