ശരീരഭാരം കുറക്കാനായി നിങ്ങള്‍ ചെയ്യുന്ന അഞ്ച് തെറ്റുകള്‍

ജീവിതശൈലിയും ഭക്ഷണക്രമവും നിയന്ത്രിക്കാം

Update: 2022-10-04 07:55 GMT

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും , എന്നാൽ അതിനായി നമ്മളുപയോഗിക്കുന്ന രീതി പലപ്പോഴും തെറ്റാണ് . കൃത്യമല്ലാത്ത ഡയറ്റും, ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും , എന്നാൽ അതിനായി നമ്മളുപയോഗിക്കുന്ന രീതി പലപ്പോഴും തെറ്റാണ് . കൃത്യമല്ലാത്ത ഡയറ്റും,സ്റ്റിറോയിഡുകൾ പോലുള്ളവയുടെ ഉപയോഗവും പെട്ടന്നുതന്നെ ഫലം നൽകുന്നുണ്ടെങ്കിലും അവക്ക് അൽപ്പായുസുമാത്രമാണ് .അതുമാത്രമല്ല ഇവക്ക് പാർശ്വഫലങ്ങളും ഏറെയാണ്.ശരീരഭാരം കുറക്കാനും , നിയന്ത്രിക്കാനും ജീവിതശൈലി, ഭക്ഷണ ക്രമം എന്നിവയിൽ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില മാർഗങ്ങളിതാ

Advertising
Advertising

1. കൊഴുപ്പില്ലാത്ത ഭക്ഷണ ക്രമം ശരീരഭാരം നിയന്ത്രിക്കുന്നതിനായി എല്ലാവരും പിന്തുടരുന്ന രീതിയാണ് എന്നാൽ ഈ രീതി തെറ്റാണ് . ശാരിരിക പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കാൻ കൊഴുപ്പ് ആവശ്യമാണ്. കൊഴുപ്പ് രഹിത ഡയററ് അതുകൊണ്ടുതന്നെ പ്രായോഗികമല്ല. കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് വിശപ്പ് വർധിക്കാൻ കാരണമാകുന്നു.


2. ഗ്ലൂറ്റൻ-ഫ്രീ ഡയറ്റ് സീലിയാക് രോഗത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ടെങ്കിലും ഗ്ലൂറ്റൻ ഇല്ലാത്ത ഭക്ഷണം ശരീരഭാരം കുറക്കുമെന്ന് ശാസ്ത്രീമായ തെളിവുകളൊന്നുമില്ല. കച്ചവടക്കാർ ഗ്ലൂറ്റൻ രഹിത കേക്കുകൾ, ചോക്ലേറ്റ് ബാറുകള്‍ എന്നിവ പുറത്തിറക്കുന്നുണ്ട് . ഗ്ലൂറ്റൻ ഇല്ലെങ്കിലും പഞ്ചസാരയും ഉപ്പും ഇവയിൽ അമിതമായ അളവിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനും ഇത് കാരണമാകുന്നുണ്ട്.


3. മെലിയാനായി പട്ടിണികിടക്കുന്നവരാണ് പലരും എന്നാൽ ഇങ്ങനെ ചെയ്യുന്നത് ശരിരത്തിന് കേടാണെന്നു മാത്രമല്ല, ഉത്കണ്ഠയ്ക്കും ഇത് കാരണമാകുന്നു.

.ശരീരഭാരം കുറയ്ക്കാൻ ഈ രീതി ഉപയോഗിച്ചാൽ കാലക്രമേണ ഇത് അനോറെക്സിയ നെർവോസ, ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഭയം, മാനസിക പ്രശ്നങ്ങൾ എന്നി പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പട്ടിണി കിടക്കുന്നത് ദഹനവ്യവസ്ഥയിൽ മാറ്റം ഉണ്ടാക്കുകയും മെറ്റബോളിസത്തെ മന്ദഗതിയിലാക്കി, ഊർജം നഷ്‌ടപ്പെടാൻ ഇടയാക്കും. അതുവഴി ദൈനംദിന ജോലികൾ നന്നായി ചെയ്യാനുള്ള കഴിവ് ഇല്ലാതാകും

4 .സമീകൃതാഹാരത്തിൽ മാക്രോ ന്യൂട്രിയന്റ്, മൈക്രോ ന്യൂട്രിയന്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനും ശരീരത്തിന്റെ വികാസത്തിനും രോഗങ്ങൾ തടയാനും മൈക്രോ ന്യൂട്രിയന്റുകൾ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനിടെ പലരും കാർബോഹൈഡ്രേറ്റ് ,മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ ഒഴിവാക്കുന്നു. ഇത് ഊർജ്ജക്കുറവ്, തലവേദന, ക്ഷീണം തുടങ്ങി മറ്റ് നിരവധി പ്രശ്‌നങ്ങൾക്കും കാരണമാകും

5 .വളരെപെട്ടന്ന് വലിയ അളവിൽ ഭാരം കുറക്കാമെന്ന അമിത പ്രതീക്ഷയുള്ളവരാണ് പലരും. ഇത്തരം അമിത പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍ മാനസിക പിരിമുറുക്കം ഉണ്ടാകാൻ സാധൃതയുണ്ട്. ഇതിന് പകരം ഒരു സമയപരിധിയിൽ കഴിയുന്ന ഭാരം മാത്രം കുറക്കാൻ ശ്രമിക്കുക.നല്ല ഭക്ഷണരീതികളും കൃത്യമായ ഉറക്കവും ഇതിനോടൊപ്പം ശീലിക്കുക 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News