വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ ആറ് പാനീയങ്ങൾ ശീലമാക്കിക്കോളൂ...

വൃക്കകളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ആറ് പാനീയങ്ങളെ പരിചയപ്പെടാം

Update: 2026-09-09 10:31 GMT

ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റി ജലത്തിന്റേയും ലവണങ്ങളുടേയും സന്തുലിതാവസ്ഥ നിലനിർത്താൻ പ്രധാന പങ്കുവഹിക്കുന്ന ആന്തരികാവയവങ്ങളാണ് വൃക്കകൾ. ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഉപ്പിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കുന്നതിലൂടെയുമെല്ലാം നമ്മുക്ക് വൃക്കകളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും. എന്നാൽ ഇവ കൂടാതെ വൃക്കകളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ആറ് പാനീയങ്ങളെ പരിചയപ്പെടാം.

1. ചെറുനാരങ്ങ വെള്ളം

വൃക്കകളുടെ ആരോ​ഗ്യത്തിന് മികച്ചൊരു പാനീയമാണ് നാരങ്ങവെള്ളം. ന്യൂട്രിയന്റ്സ് ജേണലിന്റെ പഠനമനുസരിച്ച് ചെറുനാരങ്ങാനീര് പോലുള്ള സിട്രസ് പഴങ്ങളുടെ നീര് ശരീരത്തിൽ മൂത്രത്തിലെ സിട്രേറ്റ് അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി ശരീരത്തിൽ കാത്സ്യം ഓക്സലേറ്റ് മൂലമുണ്ടാകുന്ന വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാം. അതിനാൽ ദിവസവും ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളെ ആരോ​ഗ്യത്തോടെ സംരക്ഷിച്ചുനിർത്താൻ സഹായിക്കും.

Advertising
Advertising

2. ബാർലി വെള്ളം

വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ബാർലി വെള്ളം കുടിക്കുന്നത് ഏറ്റവും അനുയോജ്യമാണ്. 2024ലെ പാകിസ്താൻ ജേണൽ ഓഫ് ബയോളജിക്കൽ സയൻസ് നടത്തിയ പഠനം ഇത് തെളിയിക്കുന്നുണ്ട്.

3. ക്രാൻബെറി ജ്യൂസ്

ക്രാൻബെറി ജ്യൂസ് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. 30 ശതമാനം വരെ അണുബാധ കുറയ്ക്കാൻ ഈ പാനീയത്തിലൂടെ സാധിക്കും. മൂത്രനാളത്തിലെ അണുബാധ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് വൃക്കകളെ ബാധിക്കാനും തകരാറിലാക്കാനും സാധ്യതയുള്ളതിനാൽ, ഇത് മുൻകൂട്ടി തടയുന്നത് വളരെ പ്രധാനമാണ്. കുടിക്കുമ്പോൾ മധുരം ചേർക്കാതെ കുടിക്കാൻ ശ്രദ്ധിക്കണം.

4. ഇഞ്ചി ചായ

നമ്മുടെയൊക്കെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഇഞ്ചി. ഇവ വൃക്കകൾക്ക് വളരെ നല്ലതാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാണ് വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നത്. ദിവസവും ഒന്നോ രണ്ടോ കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.

5. ​ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഇജിസിജി വൃക്കകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. പിഎംസി ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇജിസിജിയിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മരുന്നുകൾ കഴിക്കുന്നതിലൂടെയുണ്ടാകുന്ന വൃക്കയിലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ, വൃക്കയിലെ അണുബാധ, പ്രമേഹം മൂലമുണ്ടാകുന്ന വൃക്ക രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കും.

6. കരിക്കിൻ വെള്ളം

വൃക്കയിൽ കല്ലുകളുണ്ടാകുന്നത് തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് സിട്രേറ്റ്. കരിക്കിൻ വെള്ളത്തിൽ 29 ശതമാനം സിട്രേറ്റും 130 ശതമാനം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ വൃക്കകളിൽ കല്ലുകളുണ്ടാകുന്നത് തടഞ്ഞ് ആരോ​ഗ്യത്തോടെ നിലനിർത്തും.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News