ലോകത്ത് ഏറ്റവും കൂടുതൽ സമയം ഉറങ്ങാതിരുന്ന റെക്കോർഡ് ഇയാളുടെ പേരിലാണ്

നമ്മുടെ ശരീരത്തിനും മനസിനും ഉറക്കം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം

Update: 2025-11-17 17:14 GMT

കാലിഫോർണിയ: ഒരാൾക്ക് എത്രനേരം ഉറങ്ങാതിരിക്കാൻ കഴിയും? പലരുടെയും ജിജ്ഞാസ പിടിച്ചുപറ്റുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ശരീരത്തിനും മനസിനും ഉറക്കം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഏറ്റവും കൂടുതൽ സമയം ഉറങ്ങാതിരുന്ന് റെക്കോർഡിട്ട ഒരാളുണ്ട്. റോബർട്ട് മക്ഡൊണാൾഡ് എന്ന വ്യക്തിയാണ് ഈ റെക്കോർഡിന് ഉടമ. 1986ൽ 453 മണിക്കൂറും 40 മിനിറ്റും അതായത് 19 ദിവസമാണ് ഇയാൾ ഉറങ്ങാതിരുന്നത് റെക്കോർഡിട്ടത്. ഏറ്റവും കൂടുതൽ സമയം ഉണർന്നിരുന്നതിന് ഗിന്നസ് വേൾഡ് റെക്കോർഡും അദ്ദേഹത്തിന് ലഭിച്ചു.

എന്നാൽ രസകരമെന്ന് പറയട്ടെ മക്ഡൊണാൾഡിന്റെ നേട്ടത്തിനുശേഷം ഏറ്റവും കൂടുതൽ സമയം ഉണർന്നിരുന്നതിന്റെ റെക്കോർഡ് നിരീക്ഷിക്കുന്നത് ഗിന്നസ് നിർത്തി. ഉറങ്ങാതിരിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കണക്കിലെടുത്താണ് ഇതെന്നാണ് അവരുടെ വിശദീകരണം.

യൂണിലാഡിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് മുമ്പ് ഈ റെക്കോർഡ് 17 വയസുള്ള രണ്ട് വിദ്യാർഥികളായ റാണ്ടി ഗാർഡ്‌നറുടെയും ബ്രൂസ് മക് അലിസ്റ്ററുടെയും പേരിലായിരുന്നു. അവരുടെ സയൻസ് പ്രോജക്റ്റിനായി ഇരുവരും 264 മണിക്കൂർ (11 ദിവസം) ഉണർന്നിരുന്നു. എന്നാൽ ഉറങ്ങാതിരുന്നാൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ധാരണയില്ലാതെയാണ് അന്ന് അങ്ങനെ ചെയ്തതെന്ന് 2018ൽ ബ്രൂസ് മക് അലിസ്റ്റർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News