ഗർഭകാലത്ത് സ്വയം പരിചരണം ഉറപ്പാക്കാം

ഡോക്ടറുടെ നിർദേശപ്രകാരം സ്വയം പരിചരണം സാധ്യമാക്കാം

Update: 2023-01-09 08:08 GMT
Advertising

ഗർഭകാലത്ത് സത്രീകൾക്ക് മതിയായ പരിചരണം അത്യാവശ്യമാണ്. മാനസികമായും ശാരീരികമായുമുള്ള പരിചരണം ഗർഭിണികൾക്ക് നൽകാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കണം. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം പരിചരണം ഏതൊക്കെ വിധത്തിൽ സാധ്യമാകുമെന്ന് പരിശോധിക്കാം.

. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം ഏത് തരത്തിലുള്ള ഭക്ഷണമാണ് ശരീരത്തിനാവശ്യമുള്ളതെന്ന് കണ്ടെത്തി അത് കഴിക്കുന്നതായിരിക്കും നല്ലത്.

. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ നിർത്തരുത്. അതുപോലെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വാങ്ങിക്കഴിക്കാതിരിക്കുക.

. ജിഞ്ചർ കാപ്‌സ്യൂൾസ് കഴിക്കുന്നത് ഓക്കാനം ശമിപ്പിക്കുന്നതിന് നല്ലതാണ്. എങ്കിലും ഡോക്ടറുടെ ഉപദേശം തേടി മറ്റു മാർഗങ്ങളും സ്വീകരിക്കാവുന്നതാണ്.

. മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാതിരിക്കുക

. ധാരാളം വെള്ളം കുടിക്കുക

. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടനെ വ്യായാമം ചെയ്യുക.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News