സന്തോഷമായിരിക്കേണ്ടേ? ഈ കാര്യങ്ങള്‍ ശീലമാക്കൂ

ചെറിയ കാര്യങ്ങളാണെങ്കിൽ കൂടിയും അത് സമ്മർദ്ദം സ്യഷ്ടിക്കുന്നുണ്ടെങ്കിൽ അവ ഉപേക്ഷിക്കുക

Update: 2022-12-21 07:04 GMT

ശീലങ്ങള്‍ക്ക് ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട് . പലരും അത് തിരിച്ചറിയുന്നത് അവരുടെ മോശം ശീലങ്ങളെ തകർക്കാൻ ശ്രമിക്കുമ്പോഴാണ്.  മോശം ശീലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ചില ശീലങ്ങള്‍ ആഴത്തിൽ വേരൂന്നിയതാണെന്ന തിരിച്ചറിവ് പലർക്കും ഉണ്ടാകുന്നത്. എന്നാൽ ചില നല്ല ശീലങ്ങളും ആഴത്തിൽ ശീലിക്കേണ്ടതുണ്ട്.  ഇതിനായി നമ്മിൽ പലരും ശ്രമിക്കുന്നില്ലെന്നതാണ് സത്യം. ജീവിതത്തിൽ ചെറുതെന്ന് കരുതുന്ന കാര്യങ്ങള്‍ ദിവസവും ശീലമാക്കുന്നത് നിങ്ങളെ സന്തോഷവാനായിരിക്കാൻ സഹായിക്കും. എല്ലാ മനുഷ്യനും വ്യത്യസ്തരായതിനാൽ തന്നെ എല്ലാവർക്കും എല്ലാ കാര്യങ്ങളും ഒരുപോലെ ആയിരിക്കില്ല അനുഭവപ്പെടുന്നത്. അതിനാൽ തന്നെ ചെറിയ കാര്യങ്ങളാണെങ്കിൽ കൂടിയും അത് സമ്മർദ്ദം സ്യഷ്ടിക്കുന്നുണ്ടെങ്കിൽ അവ ഉപേക്ഷിക്കുക.

Advertising
Advertising

1. പുഞ്ചിരിക്കുക

സന്തോഷമുള്ള ഏതൊരാളും അത് പ്രതിഫലിപ്പിക്കുന്നത് പുഞ്ചിരിയിലൂടെയാണ്. ഏറ്റവും ലളിതവും എന്നാൽ ഏറ്റവും സുന്ദരവുമായ വികാര പ്രകടനമാണ് ചിരി. ചിരിക്കുമ്പോള്‍ തലച്ചോറ് ഡോപാമൈൻ ഉൽപ്പാദിപ്പിക്കുന്നു. ഇത് നമ്മെ കൂടുതൽ സന്തോഷിപ്പിക്കുന്നു. മാനസികമായി തളർന്ന് പോയേക്കുമെന്ന് തോന്നുമ്പോള്‍ ഒന്നു ചിരിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.

2. വ്യായാമം

വ്യായാമം ശരീരത്തിന് മാത്രമല്ല മനസിനും നല്ലതാണ്. മാനസിക സമ്മർദ്ദത്തെയും വിഷമങ്ങളേയുംതരണം ചെയ്യാൻ വ്യായാമം സഹായിക്കും. ചെറിയ തോതിലുള്ള ശാരീരിക പ്രവർത്തനങ്ങള്‍ പോലും വലിയ മാറ്റങ്ങളുണ്ടാക്കും. എന്നാൽ പെട്ടന്നൊരു ദിവസം കഠിനമായി വ്യായാമം ചെയ്ത് മാനസിക സംഘർഷം കുറക്കാമെന്ന് വിചാരിക്കരുത്. അത് നിങ്ങളെ കൂടുതൽ നിരാശയിലേക്ക് തള്ളി വിടാൻ കാരണമാകും. തുടക്കാർക്ക് ചെയ്യാൻ കഴിയുന്ന വ്യായാമങ്ങള്‍ ചെയ്ത് കൊണ്ട് തന്നെ തുടങ്ങുക.

3. ധാരാളം ഉറങ്ങുക

എല്ലാ രാത്രിയിലും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ചിലർക്ക് പകൽ സമയത്ത് ഉറങ്ങാനുള്ള പ്രവണത ഉണ്ടാകുന്നത് കാണാം. അമിതമായി അത്തരം പ്രവണതയുണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമുണ്ടെന്ന് മനസിലാക്കുക. ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഏറ്റവും നല്ല മരുന്ന് കൂടിയാണ് ഉറക്കം. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാൻ ശ്രമിക്കുക. ഉറക്കത്തിന് മുൻപുള്ള 1 മണിക്കുർ ശാന്തമായിരിക്കാൻ ശ്രമിക്കുക. മൊബൈൽ ഫോൺ ഉള്‍പ്പെടെയുള്ളവ മാറ്റി വക്കുക. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. പകൽ മയക്കങ്ങള്‍ 20 മിനിറ്റായി ചുരുക്കാൻ ശ്രദ്ധിക്കുക.

5.അഭിന്ദിക്കുക

നല്ല കാര്യങ്ങള്‍ ചെയ്യുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് പംനങ്ങള്‍ പറയുന്നത്. ആത്മാർത്ഥമായ ഒരു അഭിനന്ദനം നൽകുന്നത് നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങള്‍ അഭിന്ദിക്കുന്ന ആള്‍ക്കും നല്ലൊരു ദിവസം ലഭിക്കാൻ കാരണമാകും. ഒരു വ്യക്തിയുടെ ബാഹ്യരൂപത്തെയാണ് അഭിന്ദിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അത് മാന്യമായ രീതിയിലാണ് ചെയ്യുന്നതെന്ന് ഉറപ്പു വരുത്തുക.

6. ആഴത്തിൽ ശ്വസിക്കുക

വളരെയധികം പിരിമുറുക്കം അനുഭവിക്കുന്നുണ്ടെങ്കിൽ സ്വയം ശാന്തമാക്കാൻ ആഴത്തിൽ ശ്വാസിക്കുന്നത് നല്ലതാണ്. സമ്മർദ്ദം അനുഭവപ്പെടുമ്പോള്‍ കണ്ണുകളച്ച് സന്തോഷം ഉണ്ടാക്കുന്ന ഓർമയോ മനോഹരമായ സ്ഥലമോ മനസിൽ സങ്കൽപ്പിക്കുക. ശേഷം ആഴത്തിൽ ശ്വസിക്കുക.

8. അസന്തുഷ്ടമായ നിമിഷങ്ങൾ അംഗീകരിക്കുക

ജീവിതത്തിൽ നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാം. അത്തരം കാര്യങ്ങള്‍ സ്വാഭാവികമാണെന്ന് അംഗീകരിക്കുക. ശേഷം വിഷമത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുക. ആരോടെങ്കിലും സംസാരിക്കുക, നടക്കുക തുടങ്ങി ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആ സന്ദർഭത്തെ മറി കടക്കാൻ കഴിയും.

9. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നവരാണ് പലരും. സോഷ്യൽ മീഡിയയിലോ, ജോലിസ്ഥലത്തോ, അയൽപക്കത്തോ ഇങ്ങനെ പലയിടങ്ങളിൽ ഉള്ളവരുമായി നടത്തുന്ന താരതമ്യങ്ങള്‍ വിഷാദം, ഉത്കണ്ഠ,അതൃപ്തി,ആത്മാഭിമാനക്ഷയം തുടങ്ങിയവ അനുഭവപ്പെടാൻ കാരണമാകാം. ഒരാളെ പോലെ മറ്റൊരാള്‍ക്ക് ആകാൻ കഴിയില്ലെന്ന സത്യത്തെ മനസിലാക്കുക. സ്വയം സ്നേഹിക്കുക.

 10. ഇഷ്ടമുള്ള ആളുകള്‍ക്കൊപ്പം സമയം ചിലവഴിക്കുക

ഇഷ്ടപ്പെടുന്ന ആളുകള്‍ക്കൊപ്പം സംസാരിക്കാനും സമയം ചിലവഴിക്കാനും ശ്രമിക്കുക. പോസിറ്റിവായ ചിന്തകളിലൂടെ സഞ്ചരിക്കാൻ ഇത്തരം ആളുകളുടെ സാമിപ്യം സഹായിക്കും. നമുക്ക് ചുറ്റുമുള്ളവരിലേക്കും നല്ല ചിന്തകള്‍ നൽകാൻ ശ്രമിക്കുക. 



Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News