'പുകവലിയും മദ്യപാനവുമല്ല, ഇത് നിങ്ങളെക്കൊല്ലും'; മുന്നറിയിപ്പുമായി ഓർത്തോപീഡിക് സർജൻ

നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ശരീരത്തെ ദോഷകരമായി ബാധിക്കും

Update: 2025-11-28 11:23 GMT
Editor : ലിസി. പി | By : Web Desk

മുംബൈ:പുകവലി, മദ്യപാനം തുടങ്ങിയവ ശരീരത്തിന് ആരോഗ്യത്തിന് ഹാനികരമാണെന്നും ഇവ പലവിധ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ ഒഴിവാക്കാനായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.എന്നാല്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും കൂടുതല്‍ അപകടകാരിയാണ് സമ്മര്‍ദം എന്നാണ്  മുംബൈ ആസ്ഥാനമായുള്ള ഓർത്തോപീഡിക് സർജനും  അധ്യാപകനുമായ ഡോ. മനൻ വോറ പറയുന്നത്.

സമ്മര്‍ദം-നിശബ്ദ കൊലയാളി

"മദ്യവും സിഗരറ്റും നിങ്ങളെ കൊല്ലില്ല. നിങ്ങളെ കൊല്ലുന്നത് സമ്മർദമാണ്.  സമ്മര്‍ദത്തിലായിരിക്കുന്ന സമയത്ത് നിങ്ങളുടെ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവ പുറത്തുവിടുന്നു.സമ്മർദം വെറും മാനസികാവസ്ഥയാണെന്നാണ് പലരും കരുതിയിരിക്കുന്നത്.എന്നാല്‍ അത് ശരീരത്തെ മൊത്തത്തില്‍ ബാധിക്കും. നടുവേദന, പിരിമുറുക്കം, തലവേദന , പേശികളിലെ വേദനകള്‍,പല്ല് കടിക്കുക തുടങ്ങിയ സൂചനകള്‍ നിങ്ങളുടെ ശരീരം നല്‍കും. എന്നാല്‍ ഇവ പലരും അവഗണിക്കുകയും ചെയ്യും.എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്.  നിങ്ങൾ സമ്മർദത്തിലായിരിക്കുമ്പോൾ,ദിവസം മുഴുവന്‍ നീളുന്ന പിരിമുറക്കത്തിലേക്ക് നിങ്ങളുടെ ശരീരവും കടന്നുപോകുകയും ചെയ്യും. 

Advertising
Advertising

ഉറക്കവും സമ്മര്‍ദവും

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അപകട സാധ്യത വർദ്ധിക്കും. “ആഴത്തിലുള്ള ഉറക്കം ലഭിച്ചില്ലെങ്കിൽ , നിങ്ങളുടെ ശരീരത്തിന് ഒരിക്കലും പൂർണ്ണമായി സുഖം പ്രാപിക്കാൻ അവസരം ലഭിക്കില്ല. ഏഴോ എട്ടോ മണിക്കൂര്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അതിനര്‍ഥം ഇന്നലത്തെ സമ്മര്‍ദം ഇന്നത്തേക്കും കൊണ്ടുപോകുകയും ഇന്നത്തെ സമ്മര്‍ദം അതിന് മുകളില്‍  ചേര്‍ക്കുകയും ചെയ്യുകയാണ്. ദിവസം തോറും ഇത് വര്‍ധിക്കുന്നു. നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ശരീരത്തെ ദോഷകരമായി ബാധിക്കും.നന്നായി ഉറങ്ങുന്ന സമയത്ത് മാത്രമാണ് സ്ട്രെസ് ഹോർമോണുകൾ കുറയുന്നതും  പേശികള്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്നതും.

ഏറ്റവും പ്രധാനമായി  സമ്മര്‍ദം അല്ലെങ്കില്‍ പിരിമുറുക്കം മനസിനെ മാത്രമല്ല,ശരീരത്തെയും ബാധിക്കുമെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.  ഈ പിരിമുറുക്കം സാവധാനത്തിൽ വർധിക്കുകയും ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യും. സമ്മര്‍ദം ആളുകള്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറം ഗുരുതരമായ അവസ്ഥയാണ്. ഇവ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം.കൂടാതെ  ശരിയായ വിശ്രമം ശരീരത്തിനും മനസിനും നല്‍കിയില്ലെങ്കില്‍ അത് മൊത്തത്തിലുള്ള ആരോഗ്യത്തെതന്നെ ബാധിക്കുകയും ചെയ്യും. 


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News