താക്കോൽ കൈയിൽ പിടിപ്പിച്ചാൽ അപസ്മാരം മാറുമോ? യാഥാര്‍ഥ്യമെന്ത്!

താക്കോൽ കൈയിൽ പിടിച്ചാൽ ഉടൻ തന്നെ അപസ്മാരം മാറാറുണ്ട്

Update: 2025-12-05 05:55 GMT
Editor : Jaisy Thomas | By : Web Desk

മസ്‌തിഷ്കത്തിനകത്തുള്ള ന്യൂറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ വൈദ്യുത തരംഗമാണ് യഥാർഥത്തിൽ അപസ്മാരം (seizure).

താക്കോൽ കൈയിൽ പിടിച്ചാൽ ഉടൻ തന്നെ അപസ്മാരം മാറാറുണ്ട്. എന്നാൽ മാഫിയക്കാരായവരും അല്ലാത്തവരും ആയ ഡോക്‌ടർമാർ അത് സമ്മതിച്ചു കൊടുക്കില്ല. ശരിക്കും താക്കോൽ കൈയിൽ പിടിപ്പിക്കുമ്പോൾ അപസ്മാരം മാറുന്നത് എങ്ങനെയാണ്? ന്യൂറോസര്‍ജനായ മനോജ് വെള്ളനാട് പറയുന്നത് ഇങ്ങനെ..

Advertising
Advertising

ഏതൊരു അന്ധവിശ്വാസത്തിന്‍റെ പിറകെ പോയാലും അതിന് പിന്നിൽ അജ്ഞതയും ഭയവുമായിരിക്കും കാരണം. രോഗത്തെക്കുറിച്ച് അറിയുന്ന ആളുകൾക്ക് പോലും അപസ്മാരം ബാധിച്ച അവസ്ഥ കാണുമ്പോൾ ഭയം തോന്നും. രോഗങ്ങളെക്കുറിച്ച് അറിവില്ലാത്ത പണ്ടുകാലത്ത് ഒന്ന് അജ്ഞത, രണ്ട് ഇതു കാണുമ്പോൾ ഉണ്ടാകുന്ന ഭയം ...ഇത് എന്താണെന്ന് പറയാനുള്ള അറിവ് പോലുമില്ല. ബാധ കയറുന്നതാണെന്നാണ് അന്നത്തെ കാലത്ത് അപസ്മാരത്തെക്കുറിച്ച് പറഞ്ഞിരുന്നത്. കേരളത്തിലെയോ ഇന്ത്യയിലയൊ കാര്യം മാത്രമല്ല, ഇത് ലോകം മൊത്തമെടുത്ത് നോക്കിയാലും അപസ്മാരത്തെ ബാധ കേറുന്നതായിട്ട് കണക്കാക്കിയിരുന്നു. യൂറോപ്പിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ദുഷ്ടശക്തികളെ അകറ്റാൻ ഇരുമ്പ് ഉപയോഗിച്ചിരുന്നു. ആ ഒരു വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം അപസ്മാരം വരുമ്പോൾ ഇരുമ്പ് കൈയിൽ പിടിപ്പിച്ചാൽ മാറുമെന്ന് കരുതിയിരുന്നത്.

എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അവയവമാണ് തലച്ചോര്‍. ഏതെങ്കിലും ഒരു ഭാഗത്ത് അധികമായി ഇലക്ട്രിക് ഇംപൽസ്( electrical impulse) ഉണ്ടാകുന്ന സമയത്ത് ഉണ്ടാകുന്നതാണ് അപസ്മാരം. അത് താല്‍ക്കാലികമായിട്ടൊരു സംഗതിയാണ്. സാധാരണ ഗതിയിൽ മൂന്ന് മുതൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ നിന്നുപോകും. ഒന്നും ചെയ്തില്ലെങ്കിലും നാലോ അഞ്ചോ മിനിറ്റ് കൊണ്ട് നിൽക്കുന്ന സംഗതിയാണ് അപസ്മാരം. ഓടിപ്പോയി താക്കോൽ എടുത്തുകൊണ്ടുവരുന്ന സമയത്ത് തന്നെ അപസ്മാരം സ്വഭാവികമായും മാറിയിട്ടുണ്ടാകും. താക്കോൽ കൊടുത്തിട്ടാണ് അപസ്മാരം മാറിയെന്നാണ് കാണുന്നവര്‍ ചിന്തിക്കുക.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News