എണ്ണ പലഹാരങ്ങൾ ഒഴിവാക്കാം; ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

എണ്ണയിൽ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, ഇവ പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം

Update: 2021-06-04 04:12 GMT

എന്താണ് സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് പലർക്കും അറിയില്ല. ആവശ്യമുള്ളതും പോഷക​ഗുണമുള്ളതുമായ ഭക്ഷണങ്ങളാണ് സമീകൃതാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചില ഭക്ഷണക്രമം നമുക്ക് ആരോഗ്യമുള്ള ശരീരം പ്രധാനം ചെയ്യുന്നതോടൊപ്പം ആയുസും വര്‍ധപ്പിക്കും. ആരോഗ്യമുള്ള ഭക്ഷണക്രമത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം ഇനി.

അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇവ ആരോ​ഗ്യത്തിന് ദോഷകരമാണ്.

Advertising
Advertising

പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിൽ ഏറ്റഴും മികച്ചതാണ് മുട്ട. ജ്യൂസുകളും ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. ദിവസവും ഏതെങ്കിലും ഒരു ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക. അതേസമയം പാക്കറ്റ് ജ്യൂസുകൾ, മധുരപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പാക്കറ്റ് ജ്യൂസുകൾ അതികമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് വിദ​​ഗ്ധർ പറയുന്നത്. ഇത്തരം ജ്യൂസുകൾ സ്ഥിരമായി കുടിക്കുന്നത് പൊണ്ണത്തടിയ്ക്കും കാരണമാകാം.

ബ്രേക്ക്ഫാസ്റ്റിൽ നട്സുകൾ ഉൾപ്പെടുത്തത് വളരെ മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു. പോഷകങ്ങളുടെ കലവറയാണ് നട്സുകൾ. ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ദഹിച്ച ഭക്ഷണത്തിലെ അവശ്യഘടകങ്ങളെ ശരിയായ വിധത്തില്‍ ശരീരത്തിന് ആഗിരണം ചെയ്യണമെങ്കിലും ജലാംശവും ആവശ്യമാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുന്നത് പല ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News