കിടക്ക വിരി പതിവായി മാറ്റിക്കോളൂ... ഇല്ലെങ്കിൽ ഈ മൂന്ന് രോഗങ്ങൾ നിങ്ങളെ തേടിയെത്തും

എന്നും കുളിച്ച് വസ്ത്രങ്ങൾ കഴുകി ഇടുന്നതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് കിടക്കയുടെ ശുചിത്വവും

Update: 2022-11-23 10:57 GMT
Editor : Lissy P | By : Web Desk
Advertising

ഏതൊരു മനുഷ്യന്റെയും ദിവസം ആരംഭിക്കുന്നതും അവസാനിക്കുകയും ചെയ്യുന്ന ഇടം കിടക്കയാണ്. സ്വന്തം കിടക്കപോലെ ഒരാൾക്ക് സുഖമായും സമാധാനപരമായും ഉറങ്ങാൻ കഴിയുന്ന മറ്റൊരു ഇടമില്ല എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ കിടക്കയിൽ വിരിക്കുന്ന ബെഡ്ഷീറ്റുകളെ കുറിച്ച് പലരും ചിന്തിക്കാറില്ല. എന്നും കുളിച്ച് വസ്ത്രങ്ങൾ കഴുകി ഇടുന്നതുപോലെതന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ ഒന്നാണ് കിടക്ക വൃത്തിയാക്കേണ്ടതും.

നിങ്ങളുടെ സ്വന്തം കിടക്കവിരി രോഗാണുക്കളുടെ ഉറവിടമായി മാറിയിട്ടുണ്ടോ ഇല്ലയോ എന്ന് നാം ആലോചിക്കാറുപോലുമില്ല. ആഴ്ചകളോളവും മാസങ്ങളോളവും ബെഡ്ഷീറ്റ് മാറ്റാതെയിരിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഭയപ്പെടണം. നിങ്ങളുടെ അശ്രദ്ധകാരണം മൂന്ന് പ്രധാനപ്പെട്ട രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയാണ്  തേടിയെത്തുന്നത്. അപ്പെൻഡിസൈറ്റിസ്,ന്യുമോണിയ, ഗൊണോറിയ എന്നിവയാണ് ആ രോഗങ്ങൾ.

വൃത്തിയില്ലാത്ത കിടക്കവിരിയിലൂടെ രോഗം വരുന്നതെങ്ങനെ

നമ്മുടെ കാലിലൂടെയും കൈകളിലൂടെയും ശരീരത്തിലൂടെയും ധാരാളം അണുക്കളും പൊടികളും കിടക്കയിലും എത്തും. രാത്രിയിൽ ബെഡ് ഷീറ്റിൽ പൊടിയും അണുക്കളും  ചർമ്മത്തിലൂടെ ശരീരത്തിലേക്ക് എത്തും. ഇത് റിനിറ്റിസ്, എക്‌സിമ, അലർജി, ആസ്ത്മ എന്നിവക്ക് കാരണമാകും.

രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകൾ ദിവസവും ബെഡ്ഷീറ്റുകൾ മാറ്റി വിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കണ്ണുകളിൽ ചൊറിച്ചിൽ, മൂക്കൊലിപ്പ്, ചുമ, തുമ്മൽ, ചർമ്മത്തിൽ തടിച്ചുപൊന്തുക എന്നിവവയും ഇതുമൂലമുണ്ടാകും.

കോശങ്ങളേക്കാൾ ധാരാളം ബാക്ടീരിയകൾ നമ്മുടെ ശരീരത്തിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതിന്റെ ഭാഗമായി ഒരാൾ കിടക്കയിൽ കിടക്കുമ്പോൾ ചർമ്മത്തിലെ തകോശങ്ങൾ ബാക്ടീരിയകൾ വളരാൻ കഴിയുന്ന ഷീറ്റുകളിലേക്ക് കടക്കുന്നു. അവ ചർമ്മത്തിൽ തിരിച്ചെത്തിയാൽ അത് ഫോളിക്യുലിറ്റിസിന് കാരണമാകും, പരാന്നഭോജികളോ ബാക്ടീരിയകളോ ദഹനനാളത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അത് ഇതിന് പുറമെ ന്യൂമോണിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും ഇത് കാരണമാകും. ചിലപ്പോൾ ഗുരുതരമായ അണുബാധകൾക്കും കാരണമായേക്കാം.

അതിനാൽ പതിവായി രാവിലെ ഷീറ്റുകൾ മാറ്റി, അലക്കുകയോ അല്ലെങ്കിൽ അൽപനേരം വെയിലത്ത് വിരിക്കുകയോ ചെയ്യുക. ഇനി അതെല്ലെങ്കിൽ ഷീറ്റുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകുന്നത് നല്ലതാണ്. ഇതുമൂലം നിങ്ങളുടെ കിടക്ക ബാക്ടീരിയകളുടെയും രോഗങ്ങളുടെയും കേന്ദ്രമായി മാറുന്നത് തടയാൻ അണുക്കളിൽ നിന്ന് മുക്തി നേടാനും കൂടുതൽ അണുക്കൽ അടിഞ്ഞുകൂടുന്നത് തടയാനും സാധിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News