മുറിച്ച സാവള ഫ്രിഡ്ജിലേക്കെടുത്ത് വെക്കാറുണ്ടോ ? എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കുക...

അടുക്കളയിലെ ജോലി ഭാരം കുറക്കാനായി പച്ചക്കറികള്‍ അരിഞ്ഞുസൂക്ഷിക്കുന്നത് പതിവാണ്

Update: 2025-08-17 06:13 GMT
Editor : ലിസി. പി | By : Web Desk

മനുഷ്യരാശിക്ക് ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് റഫ്രിജറേറ്റർ.  ഭക്ഷണം കൂടുതൽ നേരം സൂക്ഷിക്കാനും കേടാകുന്നത് തടയാനും ഇതുവഴി കഴിയും. പച്ചക്കറികളും മത്സ്യവും മാംസവുമടക്കം ഒട്ടുമിക്ക സാധനങ്ങളും   സുരക്ഷിതമായി ദീർഘകാലം സൂക്ഷിക്കാനും ഫ്രിഡ്ജ് സഹായിക്കാറുണ്ട്. അടുക്കളയിലെ ജോലി ഭാരം കുറക്കാനായി പലപ്പോഴും പച്ചക്കറികള്‍ അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതവും ഏറെയാണ്. എന്നാല്‍ സാവള അരിഞ്ഞത് ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയാറുള്ളത്.എന്താണ് ഇതിന്‍റെ കാരണമെന്ന് അറിയാം..

Advertising
Advertising

സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫറാണ് അതിന് ഗന്ധമുണ്ടാക്കുകയും അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നതിനും കാരണമാകുന്നത്.  അരിഞ്ഞ സവാള അല്ലെങ്കില്‍ ചെറിയുള്ളിയോ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് അതിൽ ബാക്ടീരിയകൾ വളരാൻ കാരണമാകും. ഇത് പാകം ചെയ്ത് കഴിക്കുന്നത് വഴി  വയറിന് അസ്വസ്ഥതകളോ,മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാക്കും.   മാത്രമല്ല, അരിഞ്ഞുവെച്ച ഉള്ളി ദീര്‍ഘനേരം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോൾ അതിലെ പോഷകങ്ങളും നഷ്ടപ്പെടും. 

 ഉള്ളി അരിയുമ്പോൾ നമ്മുടെ കൈയിൽ അതിന്റെ നീര് പറ്റാറുണ്ട്. അത് വായുമായി സമ്പർക്കത്തിലേർപ്പെടുന്ന സമയത്തും ബാക്ടീരിയകളുണ്ടാകും. 

ഫ്രിഡ്ജിൽ സവാള സൂക്ഷിക്കുന്ന സമയത്ത് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം..

അരിഞ്ഞ സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കമെങ്കില്‍ ഏതെങ്കില്‍ പാത്രത്തിലാക്കി അടച്ചുവെക്കാം.വായു കടക്കാത്ത കണ്ടെയ്നറുകളാക്കി സൂക്ഷിക്കുന്നത് വഴി ഏറെക്കാലം കേടുവരാതിരിക്കാനും ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും.   

പോളിത്തീന്‍ കവറിലാക്കിയും അരിഞ്ഞെടുത്ത സവാള സൂക്ഷിക്കാം.ഇങ്ങനെ ചെയ്യുന്നതിലൂടെ സവാള ഏറെക്കാലം കേടാകാതെ സൂക്ഷിക്കാം. 

ജോലിത്തിരക്കുള്ളവരാണെങ്കില്‍ തലേദിവസം രാത്രി സവാള അരിഞ്ഞവെക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഒരു എയര്‍ടൈറ്റ് ഗ്ലാസ് കണ്ടെയ്നറില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നത് വഴി സവാള കൂടുതല്‍ നേരം കേടുവരാതെ സൂക്ഷിക്കാം.

സവാള അരിഞ്ഞതിന്‍റെ ബാക്കി കഷ്ണം അതുപോലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും തെറ്റാണ്.ഒരിക്കലും മുറിച്ചെടുത്ത സവാള തുറന്ന് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഒരു പാത്രത്തില്‍ അടച്ചുവെച്ച് മാത്രം മുറിച്ചെടുത്ത സവാള സൂക്ഷിക്കുന്നതാണ് നല്ലത്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News