ഗുജറാത്ത് വംശഹത്യക്ക് 19 വയസ്സ് : പിതാവുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ഇഹ്‌സാൻ ജാഫ്രിയുടെ മകൾ

ഗുജറാത്ത് വംശഹത്യയുടെ ഏറ്റവും നടുക്കുന്ന ഓർമകളിൽ ഒന്നാണ് ഗുൽബർഗ് സൊസൈറ്റി സംഭവം.

Update: 2021-02-28 14:27 GMT

ആയിരക്കണക്കിനാളുകളുടെ ജീവനെടുത്ത ഗുജറാത്ത് വംശഹത്യക്ക് 19 വയസ്സ്. ഗുജറാത്ത് വംശഹത്യയുടെ ഏറ്റവും നടുക്കുന്ന ഓർമകളിൽ ഒന്നാണ് ഗുൽബർഗ് സൊസൈറ്റി സംഭവം. അഹമ്മദാബാദിലെ ചമൻപുരയിലെ ഗുൽബർഗ് സൊസൈറ്റിയിലേക്ക് കലാപകാരികൾ ഇരച്ചുകയറുകയും ആക്രമിക്കുകയും ചെയ്തതാണ് ആ സംഭവം. സംഭവത്തിൽ മുൻ കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയെ കലാപകാരികൾ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു.

ഗുജറാത്ത് വംശഹത്യ വാർഷികദിനത്തിൽ പിതാവുമൊത്തുള്ള പഴയ ചിത്രം ഇഹ്‌സാൻ ജാഫ്രിയുടെ മകൾ നിഷ്‌റിൻ ജാഫ്രി ഫേസ്‌ബുക്കിൽ പങ്കുവെച്ചു. വിഖ്യാത ഉറുദു കവി കൈഫി ആസ്മി യുടെ കാവ്യശകലത്തിനൊപ്പമാണ് താനും പിതാവും ഒന്നിച്ച് നിൽക്കുന്ന പഴയ ചിത്രം അവർ പങ്കുവെച്ചത്.

Advertising
Advertising

ये भी पà¥�ें- ‘ഉപ്പയെ അവർ ജീവനോടെ ചുട്ടുകൊന്നു’; ഗുജറാത്ത് വംശഹത്യയുടെ ദിനങ്ങൾ ഇഹ്‌സാൻ ജാഫ്രിയുടെ മകൾ ഓർത്തെടുക്കുന്നു  

ഇതിനു പുറമെ, സംഭവത്തിന് മുൻപും ശേഷവുമുള്ള തന്റെ വീടിന്റെ ചിത്രവും അവർ പങ്കുവെച്ചു. " വെറുപ്പ് എങ്ങനെയാണു ആയിരക്കണക്കിന് ജീവനുകളെ നശിപ്പിച്ചതെന്ന് നാം മറക്കരുത്. ശക്തന്മാർ വെറുപ്പിലധിഷ്ഠിതമായ മത-രാഷ്ട്രീയ കളികൾ കളിക്കുമ്പോൾ ലക്ഷക്കണക്കിനാളുകൾക്ക് വെറുപ്പ് കൊണ്ട് അന്ധത ബാധിക്കുകയും മനുഷ്യത്വം മറന്ന് സഹോദരങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നു. " - അവർ കുറിച്ചു

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ജീവിതം നയിച്ചിരുന്ന മുസ്‌ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു സൊസൈറ്റിയിലെ താമസക്കാർ. ക്ഷുഭിതരായ ജനക്കൂട്ടത്തെക്കണ്ട് ഭയന്ന സൊസൈറ്റിയിലെ താമസക്കാർ മുൻ കോൺഗ്രസ്സ് എം.പി.യും സൊസൈറ്റിയിലെ താമസക്കാരനുമായ എഹ്സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം തേടിയിരുന്നു. ജാഫ്രി നിരവധി തവണ പോലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും, ഫലം കണ്ടില്ല. ഉച്ച തിരിഞ്ഞതോടെ തടിച്ചു കൂടിയ ജനക്കൂട്ടം, അക്രമാസക്തമാവുകയും, സൊസൈറ്റിയുടെ മതിലുകൾ തകർത്ത് വീടുകൾക്ക് തീവെക്കുകയും, താമസക്കാരെ ആക്രമിക്കുകയും ചെയ്യാൻ തുടങ്ങി. ആക്രമണത്തിൽ 69ഓളം ആളുകൾ കൊല്ലപ്പെട്ടു, നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു.

Tags:    

Similar News