''നിങ്ങളുടെ ധൈര്യം കണ്ട് യു.പി പൊലീസ് അമ്പരന്നു'' പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് രാഹുൽ

ലഖിംപൂർ ഖേരയിൽ ഒമ്പതുപേർ കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോയതിനെ തുടർന്ന് പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് പ്രതികരണം

Update: 2021-10-04 04:29 GMT

പ്രിയങ്ക ഗാന്ധിയുടെ ധൈര്യത്തിൽ യു.പി പൊലീസ് അമ്പരന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരയിൽ പ്രതിഷേധത്തിലേക്ക് കാറിടിച്ചു കയറ്റി കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോയതിനെ തുടർന്ന് പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് സഹോദരൻ രാഹുലിന്റെ പ്രതികരണം.

എത്ര തന്നെ തടയാൻ ശ്രമിച്ചാലും പ്രിയങ്ക പിന്മാറില്ലെന്ന് അറിയാമെന്നും അറസ്റ്റ് വരിച്ചതിൽ അഭിനന്ദിക്കുന്നുവെന്നും രാഹുൽ ഹിന്ദിയിലെഴുതിയ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

നീതിക്ക് വേണ്ടിയുള്ള അഹിംസാ സമരത്തിൽ രാജ്യത്തെ അന്നദാതാക്കൾക്ക് അവർ വിജയം നേടികൊടുക്കുമെന്നും രാഹുൽ പറഞ്ഞു.

Advertising
Advertising

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News