മുംബൈയിൽ നാലു നില കെട്ടിടം തകർന്നുവീണു: ഒരാള്‍ മരിച്ചു, പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

12 പേരെ രക്ഷപ്പെടുത്തി

Update: 2022-06-28 03:26 GMT

മുംബൈ: മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണു. 12 പേരെ ഇതിനകം പുറത്തെത്തിച്ചു. 10 പേർ കുടുങ്ങിക്കിടക്കുകയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരാള്‍ മരിച്ചെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കുര്‍ളയിലെ നായിക് നഗർ സൊസൈറ്റിയിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിന്‍റെ ഒരു ഭാഗമാണ് അർദ്ധരാത്രിയോടെ തകർന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 12 പേരെ പുറത്തെടുത്തു.

പരിക്കേറ്റവരെ ഘാട്‌കോപ്പറിലെയും സിയോണിലെയും ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Advertising
Advertising



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News