ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിൽ; ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡൽഹി

ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ആറെണ്ണം ഇന്ത്യയിലാണ്

Update: 2025-03-11 06:03 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിൽ. ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ആറെണ്ണം ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡൽഹിയാണെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിൽ പറയുന്നു.

അസമിലെ ബൈർണിഹത്താണ് ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡൽഹി, മുള്ളൻപൂർ (പഞ്ചാബ്), ഫരീദാബാദ്, ലോണി, ന്യൂഡൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് പട്ടികയിലെ ആദ്യത്തെ 20 ൽ പെട്ട മറ്റ് ഇന്ത്യൻ നഗരങ്ങൾ.

Advertising
Advertising

2024 ൽ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 2024 ൽ ഇന്ത്യ മൂന്നാമതായിരുന്നു. 2024 ൽ ഇന്ത്യയിലെ മലിനീകരണം നേരിയ തോതിൽ കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 ൽ ഇത് ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം ഇന്ത്യയിലെ മലിനീകരണ തോത്. 2024 ൽ ഇത് ഒരു ക്യൂബിക് മീറ്ററിന് ശരാശരി 50.6 മൈക്രോഗ്രാം ആണ്. എന്നാൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ മലിനീകരണ തോതിൽ വലിയ മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം ഇന്ത്യയിൽ വായുമലിനീകരണം ഗുരുതര ആരോഗ്യഭീഷണിയായി തുടരുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News