14കാരന്‍റെ പലഹാരക്കച്ചവടം വൈറല്‍; പിന്നീട് നടന്നത്...

കച്ചോരി ഉണ്ടാക്കി നല്‍കുന്ന വീഡിയോ, വിശാല്‍ പരേഖ് എന്നയാളാണ് ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Update: 2021-09-25 16:49 GMT
Editor : abs | By : Web Desk
Advertising

പതിനാലുകാരന്റെ പലഹാരക്കച്ചവട വീഡിയോ വൈറലായതിനു പിന്നാലെ കടയിലേക്ക് ജനപ്രവാഹം. അഹ്‍മദാബാദ് തെരുവില്‍ കച്ചോരി ഉണ്ടാക്കി വില്‍ക്കുന്ന കുട്ടിയാണ് സമൂഹ മാധ്യമങ്ങളിലെ ട്രെന്‍ഡിങ് വീഡിയോയിലെ നായകന്‍. മനോഹരമായി കച്ചോരി ഉണ്ടാക്കി നല്‍കുന്ന വീഡിയോ, വിശാല്‍ പരേഖ് എന്നയാളാണ് ദിവസങ്ങള്‍ക്കു മുന്‍പ്  സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

''മണിനഗര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ഒരു കുട്ടി ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി കച്ചോരി കച്ചവടം നടത്തുന്നുണ്ട്. സഹായിക്കണം. വെറും പത്തു രൂപയ്ക്കാണ് അവന്‍ കച്ചോരി വില്‍ക്കുന്നത്'' ഈയൊരു കുറിപ്പോടെയാണ് പരേഖ് വീഡിയോ പങ്കുവച്ചത്.

ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്. കുട്ടിയെ അഭിനന്ദിച്ചും കമന്റുകള്‍ നിറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇപ്പോള്‍ കടയിലെത്തുന്നത്. ഭക്ഷണ പ്രേമികളുടെ നിയന്ത്രിക്കാനാവാത്ത തിരക്കാണിപ്പോള്‍. കച്ചോരിക്കായി റോഡില്‍ നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോയും പുറത്തു വന്നു.

അഹ്‍മദാബാദില്‍ ചായക്കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഥ കഴിഞ്ഞ വര്‍ഷം വൈറലായിരുന്നു. കൊറോണ മൂലം കഷ്ടയതനുഭവിക്കുന്ന അവര്‍ക്ക് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News