18 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്തു; അയൽവാസിക്കെതിരെ കേസ്

പെണ്‍കുട്ടിയെ ക്രൂരമായി മർദിക്കുകയും എതിർത്തപ്പോൾ വിഷം നൽകുകയും ചെയ്തുവെന്ന് പൊലീസ്

Update: 2023-01-04 05:26 GMT
Editor : ലിസി. പി | By : Web Desk

ലഖ്‌നൗ: 18 കാരിയെ അയൽവാസി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വിഷം കൊടുത്തു. ഉത്തർപ്രദേശിലെ ജെഹാനാബാദ് കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി ഒന്നിന് പുലർച്ചെയാണ്  പെണ്‍കുട്ടിയെ അയൽവാസിയായ കമൽ ബലമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതി പെണ്‍കുട്ടിയെ  ക്രൂരമായി മർദിക്കുകയും എതിർത്തപ്പോൾ വിഷം നൽകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാർ പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അവരെയും ക്രൂരമായി മർദിച്ചതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ മർദിച്ചത്. ജഹാനാബാദ് പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. മകളുടെ നില ഗുരുതരമായി തുടരുകയാണെന്നും പിലിഭിത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.

പിലിഭിത് പൊലീസ് സൂപ്രണ്ട് അതുൽ ശർമ്മയുടെ നിർദേശപ്രകാരം കമൽ, സഹോദരൻ സഞ്ജു, സഹോദരി ശീതൾ, അമ്മ മായാദേവി, പിതാവ് സത്യപാൽ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News